home
Total Visiters: 
നൃത്തവേദികളെ മറക്കാനാകില്ല ഈ പഴയ പിന്നണി പാട്ടുകാരന്
3 years ago ..
കാടങ്കോട്: ഇക്കുറിയും നൃത്തവേദികള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തിനിടയില്‍ രവീന്ദ്രനുണ്ടായിരുന്നു. കലോത്സവ വേദികളിലെ ആ പഴയ പിന്നണിപ്പാട്ടുകാരന്‍. സി.ഡിയിലുയര്‍ന്ന പാട്ടിനൊപ്പം വേദിയില്‍ കുട്ടികള്‍ നൃത്തം ചവിട്ടിയപ്പോള്‍ അദ്ദേഹം സദസ്സിലിരുന്ന് പാടി. ചലച്ചിത്രതാരം കാവ്യാമാധവനും, മുന്‍ സംസ്ഥാന കലാപ്രതിഭ ശ്രീഹരിക്കും ഉള്‍പ്പെടെ നിരവധി പ്രതിഭകള്‍ക്ക് പിന്നണി പാടിയ ആ പഴയ കലോത്സവക്കാലം ഓര്‍മ്മയില്‍ നിറഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് പക്കമേളക്കാര്‍ക്കൊപ്പം പിന്നണി പാട്ടുകാരും കലോത്സവ വേദിയില്‍ നിന്നും പടിയിറങ്ങിയത്. പിന്നീട് കുട്ടികളുടെ നൃത്തം സി.ഡി യിലുയരുന്ന പാട്ടിനൊപ്പമായി. കലോത്സവക്കാലമായാല്‍ വിശ്രമമില്ലാതെ ഓടിനടന്ന പക്കമേള സംഘവും,പാട്ടുകാരും പലവഴികളിലായി പിരിഞ്ഞു. എന്നാല്‍ കലോത്സവത്തെ പിരിയാന്‍ രവീന്ദ്രന്‍ ഈയ്യക്കാട് എന്ന പാട്ടുകാരനാകില്ല. അതുകൊണ്ട് തന്നെ കലോത്സവേദികളില്‍ ചിലങ്ക കിലുങ്ങുമ്പോള്‍ സദസ്സില്‍ രവീന്ദ്രനുണ്ടാകും. വേദിയില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കിലും സംഗീത വേദിയില്‍ മകന്റെ ഇരട്ട വിജയം കണ്ടതിന്റെ ആഹ്ലാദവുമായാണ് രവീന്ദ്രന്‍ ഇത്തവണ കലോത്സവ വേദിയില്‍ നിന്ന് മടങ്ങിയത്. ഹൈസ്കൂള്‍ വിഭാഗം ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങളില്‍ ഒന്നാമതെത്തിയത് ഇദ്ദേഹത്തിന്റെ മകന്‍ ശരത് രവീന്ദ്രനാണ്. കഴിഞ്ഞ തവണ സംസ്ഥാനത്ത് ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം ശരത്തിനായിരുന്നു. ഉദിനൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാംതരം വിദ്യാര്‍ത്ഥിയാണ്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..