home
Total Visiters: 
ഹൊസ്ദുര്‍ഗിന് കലാകിരീടം
3 years ago ..
കാടങ്കോട്: കൗമാരകലയുടെ പൊന്‍കിരീടം ഹൊസ്ദുര്‍ഗിനുതന്നെ. ഇക്കുറിയും ദുര്‍ഗയുടെ കലാമികവാണ് ഹൊസ്ദുര്‍ഗിനെ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിലേക്കെത്തിച്ചത്. ചാമ്പ്യന്‍മാര്‍ 815 പോയിന്റ് നേടിയപ്പോള്‍ 754 പോയിന്റുമായി കാസര്‍കോട് ഉപജില്ല രണ്ടാം സ്ഥനത്തെത്തി. 700 പോയിന്റുനേടിയ ചെറുവത്തൂര്‍ ഉപജില്ലയാണ് മൂന്നാമത്.
    ഹയര്‍ സെക്കന്‍ഡറി-ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. ഹയര്‍ സെക്കന്‍ഡറിയില്‍ 141 പോയിന്റും ഹൈസ്‌കൂള്‍തലത്തില്‍ 125 പോയിന്റും ദുര്‍ഗ നേടി. ഹയര്‍ സെക്കന്‍ഡറി ഭാഗത്തില്‍ 111 പോയിന്റ് നേടിയ ഉദുമ എച്ച്.എസ്.എസ്സിനാണ് രണ്ടാം സ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 91 പോയിന്റ് നേടി കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതെത്തി. യു.പി. വിഭാഗത്തില്‍ 56 പോയിന്റ് നേടി ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂള്‍ ജേതാക്കളായി. 40 പോയിന്റ് നേടിയ തോമാപുരം എച്ച്.എസ്.എസ്. ആണ് രണ്ടാം സ്ഥാനത്ത്.
    സമാപനസമ്മേളനം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, ജില്ലാപഞ്ചായത്തംഗം കെ.സുജാത, പി.കുഞ്ഞിരാമന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി, ജില്ലാബാങ്ക് പ്രസിഡന്റ് പി.സി.രാമന്‍, കരകൗശലവികസന ബോര്‍ഡ് ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍, എം.സി.സൈബൂന്നിസ, എം.സെല്‍വമണി, പി.വി.കൃഷ്ണകുമാര്‍, സദാശിവനായ്ക്, ഡോ. എം.ബാലന്‍, വി.വി.രാമചന്ദ്രന്‍, കെ.ഡി.മാത്യു, കെ.പി.പ്രകാശ്കുമാര്‍, സി.ജനാര്‍ദന ചാമുണ്ഡി, ടി.വി.രവീന്ദരന്‍, സജീവന്‍ മടിവയല്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.പി.ശ്യാമളാദേവി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.വി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ കലോത്സവവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം നടത്തിയവരെ അനുമോദിച്ചു.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..