home
Total Visiters: 
മുച്ചിലോട്ട് പെരുങ്കളിയാട്ടം;പ്രദര്‍ശന നഗരിക്ക് കാല്‍ നാട്ടി
3 years ago ..
ചെറുവത്തൂര്‍: മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശന നഗരിക്ക് കാല്‍ നാട്ടി. ചെറുവത്തൂര്‍ പഞ്ചായത്തോഫീസിനു സമീപത്താണ് പ്രദര്‍ശന നഗരി ഒരുക്കുന്നത്. ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ നടക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനം ആകര്‍ഷകമാക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. പ്രദര്‍ശന നഗരിയുടെ കാല്‍നാട്ടു കര്‍മ്മം കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായക് നിര്‍വഹിച്ചു. സംഘാടക സമിതി ഓഫീസ് കരിമ്പില്‍ കൃഷ്ണനും, ലോഗോ പ്രകാശനം കെ.കുഞ്ഞികൃഷ്ണനും നിര്‍വഹിച്ചു. മുകേഷ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.പത്മിനി, വി ചന്ദ്രന്‍, എ.വി വിനോദ് കുമാര്‍, ശബാനത്ത് ഹുസൈന്‍, ഇ. ബാലകൃഷ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, സഞ്ജീവന്‍ മടിവയല്‍,പി വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..