home
Total Visiters: 
ആണൂരില്‍ സൌത്ത് ഇന്ത്യന്‍ കബഡി 17 മുതല്‍
3 years ago ..
കാലിക്കടവ്:ആണൂര്‍ നാഷണല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സൌത്ത് ഇന്ത്യന്‍ പ്രൊ കബഡി ജനുവരി 17 ന് ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
    പ്രത്യേകം തയ്യാറാക്കിയ നാഷണല്‍ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ 17 മുതല്‍ 23 വരെയാണ് കബഡി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇരുപത് ടീമുകള്‍ പങ്കെടുക്കും. 17 ന് വൈകുന്നേരം 6 മണിക്ക് സി.കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഗുരുപൂജ അവാര്‍ഡ് നേടിയ പൂരക്കളി കലാകാരന്‍ കെ.വി കുഞ്ഞിക്കണ്ണന്‍ പണിക്കരെ ചടങ്ങില്‍ ആദരിക്കും.
    ദിവസവും നാല് മത്സരങ്ങള്‍ വീതമാണ് നടക്കുക. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ക്ലബ്ബുകള്‍ക്കായി ദക്ഷിണേന്ത്യയിലെ പ്രധാന കളിക്കാര്‍ കളത്തിലിറങ്ങും. എല്ലാ ദിവസവും ഏഴുമണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. വിജയികള്‍ക്ക് ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കെ നാരായണന്‍, ടി വി വിനോദ്, കെ പി മുരളി തുടങ്ങിയവര്‍ സംബന്ധിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..