home
Total Visiters: 
നിറ പ്രകാശനം ചെയ്തു
3 years ago ..

    കാലിക്കടവ്: പിലിക്കോട് പ്രദേശത്തെ കാര്‍ഷിക സംസ്കാരം വിഷയമാക്കി നിറ ഡോക്യുമെന്ററി ഒരുങ്ങി. പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹരിത സേനയാണ് ഐക്യരാഷ്‌ട്രസഭയുടെ എജുക്കേഷന്‍ ഫോര്‍ സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ്‌ (ഇ.എസ്‌.ഡി) റൈസ് പ്രോജക്‌ടുമായി ബന്ധപ്പെട്ട്‌ പിലിക്കോട്‌ ഗ്രാമത്തിലെ അരിയും സംസ്‌കാരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്..
    പിലിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഒളിമങ്ങാതെ കിടക്കുന്ന കാര്‍ഷിക ആചാരങ്ങളായ നിറ, പുത്തരി, കൃഷി രീതികള്‍ എന്നിവയെ കുറിച്ചും, നെല്‍വയലുകള്‍ കാക്കുന്ന കാവല്‍ക്കാര്‍ എന്ന ആചാരക്കാരെ കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു. ഇന്ത്യയില്‍ നിന്നും എ.എസ്‌.ഡി റൈസ്‌ പ്രൊജക്‌ട്‌ പ്രവര്‍ത്തനത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഒമ്പത്‌ വിദ്യാലയത്തില്‍ ഒന്നാണ്‌ പിലിക്കോട്. പുതുതലമുറയെ നെല്‍കൃഷിയിലേക്ക്‌ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ്‌ ഈ ഉദ്യമത്തിന് പിന്നിലുള്ളത്. അനീഷ്‌ ഫോക്കസാണ്‌ ക്യാമറ കൈകാര്യം ചെയ്‌തത്‌. രാജേഷ്‌ സോമന്‍, പരിസ്ഥിതി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ കെ. ജയചന്ദ്രന്‍,ഡാനിയല്‍, കെ.ജി സോമനാഥന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..