home
Total Visiters: 
ചെറുവത്തൂരില്‍ നാട്ടെഴുന്നള്ളത്ത് തുടങ്ങി
3 years ago ..
ചെറുവത്തൂര്‍ :പെരുങ്കളിയാട്ടത്തിന്റെ വരവറിയിച്ച് ചെറുവത്തൂരില്‍ നാട്ടെഴുന്നള്ളത്തിന്റെ ആരവമുയര്‍ന്നു.
    ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ പെരുങ്കളിയാട്ടം നടക്കുന്ന വിവരം ജനപഥത്തെ അറിയിക്കുകയാണ് നാട്ടെഴുന്നള്ളത്തിലൂടെ. മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വന്നെത്തുന്ന പെരുങ്കളിയാട്ടം ഒരു വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ വ്യത്യസ്തമായ ചടങ്ങുകള്‍ ക്ഷേത്ര സന്നിധിയെയും ഗ്രാമത്തെയും ഭക്തി നിര്‍ഭരമാക്കുകയാണ്. കളിയാട്ട വരവറിയിക്കുന്ന നാട്ടെഴുന്നള്ളത്തിന് കഴിഞ്ഞ ദിവസം തുടക്കമായി.
    അരങ്ങില്‍ അടിയന്തിരത്തിനുശേഷം അരങ്ങിലാടിയ കോമരങ്ങളും, ക്ഷേത്രസ്ഥാനികരും, വാല്യക്കാരും അടങ്ങിയ എഴുന്നള്ളത്ത് ദേശാധിപത്യം വഹിക്കുന്ന വീരഭദ്രയെയും, മഹാദേവനെയും കണ്ടുവണങ്ങി.
    തുടര്‍ന്ന് കൊക്കിനി, കീഴളത്ത് കമ്പിക്കാത്ത് , കോയ്മ കണ്ടോത്തുംപുറത്ത്, കല്ലറകമ്പിക്കാത്ത്, ബാലാച്ചേരി, കീഴളത്ത് വടക്കേറയത്ത് തറവാടുകളും, പൊന്നന്‍ പൊതുവാള്‍, അച്ചന്മാരും, ആറീര്യങ്ങളെയും ക്രമപ്രകാരം സന്ദര്‍ശിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ക്ഷേത്രപരിധിയിലെ വീടുകളിലും എഴുന്നള്ളത്ത് എത്തും. മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂര്‍കാളി, ദൈവം എന്നീ തെയ്യങ്ങളുടെ കോമരങ്ങള്‍ അരമണിയും കാല്‍ചിലമ്പുകളും അണിഞ്ഞ് പള്ളിവാളുകളും കൈകളിലേന്തി വീടുകളിലെത്തുന്നുത് ഐശ്വര്യമായിട്ടാണ് നാട്ടുകാര്‍ കാണുന്നത്. ഫെബ്രുവരി 4 മുതല്‍ എഴുവരെയാണ് ക്ഷേത്രത്തില്‍ കളിയാട്ട ദിനങ്ങള്‍
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..