home
Total Visiters: 
ദേവിരി വായനക്കാര്‍ക്ക് സമര്‍പ്പിച്ചു
3 years ago ..

    ചെറുവത്തൂര്‍:മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട ഭാഗമായി തയ്യാറാക്കിയ സ്മരണിക ദേവിരി പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു. കെ.വേണുഗോപാലന്‍ നമ്പ്യാര്‍ ഏറ്റുവാങ്ങി. ചന്ദ്രന്‍ നാലപ്പാടം അധ്യക്ഷത വഹിച്ചു. മുഖചിത്രം തയ്യാറാക്കിയ ബാലന്‍ പാലായിക്ക് ക്ഷേത്രം കോയ്മ പുളിങ്ങാട്ട് ഗോപാലന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. വത്സന്‍ പിലിക്കോട് സ്മരണിക പരിചയപ്പെടുത്തി. ഡോ:എസ് കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു. വാസു ചോറോട്, മാധവന്‍ മണിയറ, പി.കമലാക്ഷന്‍, ഡോ:വി ഗംഗാധരന്‍, കരിമ്പില്‍ കൃഷ്ണന്‍, എം.വി കുഞ്ഞികൃഷ്ണന്‍ , ജഗദീഷ് പ്രസാദ്, എ.ഗോവിന്ദന്‍,പ്രഭാകരന്‍ പാടാച്ചേരി, സുനില്‍കുമാര്‍ മനിയേരി, ഗംഗാധരന്‍ ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ആചാരങ്ങളും, വംശ ചരിത്രവും, തെയ്യാട്ടങ്ങളിലൂടെയുള്ള വേറിട്ട രചനകളും കൊണ്ട് സമ്പന്നമാണ് സ്മരണിക.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..