home
Total Visiters: 
ക്ഷേത്ര സന്നിധിയെ തുയിലുണര്‍ത്തുന്ന ചീനിക്കുഴല്‍ നാദ വിസ്മയം
3 years ago ..

    ചെറുവത്തൂര്‍: മുച്ചിലോട്ട് ഭഗവതിയുടെ പുറപ്പാട് സമയത്ത് ചീനിക്കുഴല്‍ നാദത്തിന് പ്രഥമ സ്ഥാനമാണുള്ളത്. ഈ സമയത്ത് വീക്ക് ചെണ്ടയ്ക്കൊപ്പം ചീനിക്കുഴലില്‍ ബിലഹരി രാഗം മുഴങ്ങും. പിന്നീട് ഓരോ പ്രദക്ഷിണ വഴിയിലും നൃത്തചുവടുകള്‍ക്ക് അകമ്പടിയായി നീലാംബരിയും,തോടിയും മോഹനവും ഒഴുകിയെത്തും. പാതിരാത്രി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി താഴുമ്പോള്‍ ശുഭ പന്തുവരാളിയോ,രേവതിയോ, ശിവരഞ്ജിനിയോ ഭക്തരെ കണ്ണീരണിയിക്കും. മുപ്പത് വര്‍ഷത്തിന് ശേഷം ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സന്നിധിയില്‍ വന്നെത്തിയ പെരുങ്കളിയാട്ടത്തില്‍ ഭഗവതിയുടെ നൃത്തത്തിന് ഭാവം പകരുന്നത് മനോഹരന്‍ മാട്ടൂല്‍ വായിക്കുന്ന ചീനിക്കുഴല്‍ നാദമാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ നൂറിലധികം പെരുങ്കളിയാട്ടങ്ങളിലും, അതിലേറെ കലാപരിപാടികളിലും ചീനിക്കുഴലില്‍ നാദ വിസ്മയം തീര്‍ത്തു കഴിഞ്ഞു ഈ 42 കാരന്‍‍. ക്ഷേത്ര സന്നിധികളില്‍ മാത്രം ഒതുങ്ങുന്നതല്ല മനോഹരന്റെ ചീനിക്കുഴല്‍ സംഗീതം. അമേരിക്ക, ഫ്രാന്‍സ്,സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി എന്നീ രാജ്യങ്ങളിലും മനോഹരന്‍ കലാപ്രകടനവുമായി എത്തിക്കഴിഞ്ഞു. പന്ത്രണ്ടാം വയസ്സിലാണ് ഇദ്ദേഹം ഈ മേഖലയിലേക്ക് കടന്നു വരുന്നത്. പിതാവ് പുരുഷോത്തമന്‍ പണിക്കരും, മുത്തച്ഛന്‍ കണ്ണന്‍പള്ളി പെരുമലയനുമാണ് ഗുരുക്കന്മാര്‍. ശാസ്ത്രീയമായി തന്നെ ചീനിക്കുഴല്‍ വായന അഭ്യസിച്ച മനോഹരന് ഓരോ രാഗങ്ങളെ കുറിച്ചും കൃത്യമായ ധാരണയുണ്ട്. സ്വരസ്ഥാനം ചെറുതായൊന്ന് പിഴച്ചാല്‍ രാഗങ്ങള്‍ തന്നെ മാറിപ്പോകുന്ന സംഗീതോപകരണമാണ് ചീനക്കുഴല്‍. കഴിവ് തെളിയിച്ച കലാകാരനായിട്ട് കൂടി ഇന്നേവരെ അവാര്‍ഡുകളൊന്നും മനോഹരനെ തേടി തേടിയെത്തിയിട്ടില്ല. ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ് വലിയ അംഗീകാരമെന്ന് ഈ അനുഗ്രഹീത കലാകാരന്‍ കരുതുന്നു.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..