home
Total Visiters: 
അനുഷ്ഠാന പ്രൗഢിയില്‍ ആവേശമായി കൂവപ്പണി
8 years ago ..
ഉദിനൂര്‍ : ക്ഷേത്രപാലകന്റെ നടയില്‍ പട്ടികജാതി വിഭാഗത്തിന്റെ കൂവപ്പണി ആവേശമായി. ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവത്തിന്റെ മുന്നോടിയായാണ് കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന കൂവപ്പണിക്ക് നൂറുകണക്കിനാളുകള്‍ പങ്കാളികളായി. ക്ഷേത്രത്തിലെ അനുഷ്ഠാന ചടങ്ങുകളില്‍ പങ്കാളിത്തം വഹിക്കുന്ന കോയി, എള്ളത്ത്, ഊരാളി എന്നീ മൂന്ന് തറവാടുകളില്‍ നിന്നാണ് ആളുകള്‍ കൂവപ്പണിക്കെത്തിയത്.ഇവരുടെ പ്രതീകമെന്നോണം തറവാട്ട് മൂപ്പന്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് മണ്‍വെട്ടികള്‍ ക്ഷേത്രനടയില്‍ വച്ചു പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രപാലകന്റെ അനുഗ്രഹം വാങ്ങിയാണ് കൂവപ്പണിക്ക് തുടക്കമിട്ടത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ പൗരാണികമായ കല്ല്മുതല്‍ നടക്കാവ് ജങ്ഷന്‍ പരിസരത്തെ കല്ലുവരെയാണ് കൂവപ്പണി നടത്തിയത്.
   
    കടപ്പാട്: രാഹുല്‍ ഉദിനൂര്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..