home
Total Visiters: 
ചെമ്പിലോട്ട് കലവറ നിറഞ്ഞു ഇനി കളിയാട്ടദിനങ്ങള്‍
6 years ago ..
കാലിക്കടവ്: ചന്തേര ചെമിപിലോട്ടു ഭഗവതി ക്ഷേത്ര കളിആട്ട മഹോത്സവത്തിന് തുടക്കമായി. കളിയാട്ടത്തിന് തുടക്കം കുറിച്ച് രാവിലെ ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്നു. തുടര്‍ന്ന് തെക്കേ വീട്ടില്‍ നിന്നും പ്രതിഷ്ഠയും, തിരുവായുധവും എഴുന്നള്ളിച്ചു.കലവറ നിറയ്ക്കല്‍ ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. കലാ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഇന്ന് രാത്രി 10 മണിക്ക് ഗാനമേളയും അരങ്ങേറും.നാളെ പുലര്‍ച്ചെ മുതല്‍ തൂവക്കാളി,പടവീരന്‍ ,ചെമ്പിലോട്ട് ദൈവം, പൂമാരുതന്‍, രക്തചാമുണ്ഡി, അങ്കക്കുലങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും
   
    ഫോട്ടോ: ഓംപ്രകാശ്‌ ചന്തേര
.



dd


.....................................

.. ..