home
Total Visiters: 
നൂറിലും ഗുണംവരുത്തി കറുത്തമ്പു വെളിച്ചപ്പാടന്‍
7 years ago ..
കാലിക്കടവ്: കാലിക്കടവ് കരക്കക്കാവ്ഭഗവതി ക്ഷേത്രത്തിലെ വിഷ്ണുമൂര്‍ത്തിയുടെ വെളിച്ചപ്പാടനായ മീത്തലെ പുരയില്‍ കറുത്തമ്പുവിന് ജന്മശതാബ്ധിയുടെ നിറവ്. ക്ഷേത്രത്തിലെ പതിനഞ്ചു കളിയാട്ടങ്ങളില്‍ സാനിധ്യമാകാനുള്ള ദൈവാനുഗ്രഹം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ ദേവനര്‍ത്തകന്‍. ക്ഷേത്രത്തിലെ നാല് ഊരുകളില്‍ ഒന്നായ കണ്ണങ്കൈ ഊരില്‍ നിന്നാണ് 27 വര്‍ഷം പൂരത്തിന് കുടപിടിച്ച കറുത്തമ്പു വെളിച്ചപ്പാടനായി നിയോഗിക്കപ്പെടുന്നത്. അന്‍പത്തിയഞ്ചാം വയസ്സിലായിരുന്നു ഈ ആചാരപ്പെടല്‍. തുടര്‍ന്നിങ്ങോട്ട്‌ ക്ഷേത്രത്തിലെ പ്രധാനചടങ്ങുകളൊന്നും മുടക്കിയിട്ടില്ല എന്നതാണ് ഇദ്ദേഹത്തിന്റെ ദൈവ നിയോഗം.
   
    അടിയന്തിരം, കര്‍ക്കടകം 18, നിറ, പുത്തരി എന്നിങ്ങനെ ക്ഷേത്രത്തിലെ എല്ലാ വിശേഷ ദിവസങ്ങളിലും ഇദ്ദേഹത്തിന്റെ മുഖ്യസാനിധ്യമുണ്ട്. ഇക്കഴിഞ്ഞ കളിയാട്ടത്തിന്റെ വരവറിയിച്ചു കൊണ്ട് ഗ്രാമങ്ങള്‍ തോറുമുള്ള ഏളത്തു യാത്രയിലും പ്രായം തടസ്സമാകാതെ ഇദ്ദേഹം ഭക്തര്‍ക്ക്‌ അനുഗ്രഹം ചൊരിഞ്ഞു. ദൈവനിയോഗവും, നൂറിന്റെ വരപ്രസാദവുമായി കാല്‍ചിലമ്പും, അരമണിയും, തലയില്‍ ചുവന്നപട്ടും, നെറ്റിയില്‍ സ്വര്‍ണ്ണ നെറ്റിപ്പട്ടവും കെട്ടി, ശരീരത്തില്‍ മഞ്ഞളും, ചന്ദനവും കലര്‍ന്ന കുറികളും വരച്ച്, കയ്യില്‍ വാളും, പരിചയുമേന്തി കറുത്തമ്പു വെളിച്ചപ്പാടന്‍ ഭക്തര്‍ക്ക്‌ അനുഗ്രഹം ചൊരിയുന്നു. ഗുണം വരണം... ഗുണം വരണം... ഗുണം വരണേ....
   
    തയ്യാറാക്കിയത്:ബാലന്‍
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..