home
Total Visiters: 
തെയ്യാട്ടക്കാരന്റെ ജീവിതം ഒപ്പിയെടുത്ത് 'മേലേരി '
7 years ago ..
കാലിക്കടവ്:തെയ്യാട്ടക്കാരന്റെ സങ്കടങ്ങളും,തെയ്യത്തിന്റെ പ്രത്യേകതകളും നിറയുന്ന ഡോക്യുമെന്‍ററിയാണ് 'മേലേരി '. ഇന്‍സെറ്റ് തൃക്കരിപ്പൂരിനു വേണ്ടി അമീറലി ഒളവറയും,വി കെ അനില്‍കുമാറും ചേര്‍ന്നാണ് ഇത് തയ്യാറാക്കിയത് .കുഞ്ഞാര പെരുവണ്ണാനെപോലെ തെയ്യം കെട്ടി പൊള്ളി മുട്ടിനു താഴെ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നവരുടെ കഥകള്‍ ഇതില്‍ ദൃശ്യവല്ക്കരിക്കുന്നുണ്ട് .തൃശ്ശൂരില്‍ നടന്ന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫോക് ഇനത്തില്‍ ഏറ്റവും നല്ല ഡോക്യുമെന്‍ററിയായി 'മേലേരി 'തിരഞ്ഞെടുക്കപ്പെട്ടു.മേലേരി എന്നാല്‍ തീക്കുണ്ഡം എന്നാണ് അര്‍ത്ഥം. വിഷ്ണുമൂര്‍ത്തിയുടെ ഒറ്റക്കോലമാണ് മേലേരിയിലേക്ക് ചാടുക.നാനാദിക്കുകളില്‍ നിന്നും ശേഖരിച്ച വിറകുകള്‍ കുത്തനെ കൂട്ടിയാണ് മേലേരി ഒരുക്കുന്നത്.നാള്‍മരം മുറിക്കല്‍ ചടങ്ങാണ് ഇതിനു ആദ്യം നടക്കുന്നത്.ചെമ്പകം,പുളി,പ്ലാവ് എന്നിവയാണ് മേലേരിക്കായി ഉപയോഗിക്കുക.ഈ ചടങ്ങുകളെല്ലാം ഡോക്യുമെന്‍ററിയില്‍ കാണാം.തെയ്യക്കാരന്റെ വിഷമാവസ്തയാണ് മേലേരി പങ്കുവയ്ക്കുന്നത്.ഒറ്റക്കോലം അഗ്നിസ്നാനം നടത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാത്ത ഭാഗം നന്നേ കുറവാണ്.ഒറ്റയൊലി എന്ന തിരിയോല ചുറ്റ് അരയില്‍ മുറുക്കും.മേലേരിയില്‍ ചാടുമ്പോള്‍ ഇതില്‍ പിടിച്ചാണ് വലിക്കുക.പിടി വിട്ടാല്‍ എല്ലാം തീരും.ഇങ്ങനെ ഉപജീവനത്തിനായി തെയ്യക്കോലമണിഞ്ഞ് ഒടുവില്‍ നിത്യരോഗികളായ നിരവധിപേര്‍ ഇവിടെ നരകിച്ചു കഴിയുന്നുണ്ടെന്ന് മേലേരി ഓര്‍മ്മപ്പെടുത്തുന്നു.
    തയ്യാറാക്കിയത്;ബാലന്‍
.



dd


.....................................

.. ..