home
Total Visiters: 
രയരമംഗലത്ത് 'കങ്കാണി' വച്ചു, പിലിക്കോട്ടെ പാടങ്ങളില്‍ ഇനി കൊയ്ത്തുകാലം
6 years ago ..
പിലിക്കോട്: കാര്‍ഷിക സമൃദ്ധി കാംക്ഷിച്ച് പിലിക്കോട് രയരമംഗലം ഭഗവതീ ക്ഷേത്രത്തില്‍ 'കങ്കാണി' വച്ചു. നെല്‍വയലുകളുടെ സംരക്ഷകരായ കാവല്‍ക്കാര്‍ വിത്തിട്ടതു മുതല്‍ കാത്തുവന്ന വയലുകള്‍ കൊയ്യാനായി കര്‍ഷകര്‍ക്ക് കൈമാറി. എല്ലാവര്‍ഷവും കന്നിമാസം ഒന്നാം തീയതിയാണു ഈ കാര്ഷികാനുഷ്ഠാനം നടക്കുന്നത്. കാവല്ക്കാരെന്ന ആചാരക്കാരും, ക്ഷേത്രം നാല്പാടിയുമാണ് കങ്കാണി സാധനങ്ങള്‍ ഒരുക്കുന്നത്. കങ്കാണിക്കാവശ്യമായ നെല്ല്, വെറ്റില, നെയ്യ് എന്നിവ ഒരുക്കേണ്ട ചുമതല കാവല്ക്കാര്‍ക്കും കുരുത്തോല, പച്ചടക്ക എന്നിവ എത്തിക്കേണ്ടത്‌ നാല്പാടിയുമാണ്. കര്‍ഷകരില്‍ നിന്നും കാവല്ക്കാര്‍ പിരിച്ചെടുക്കുന്ന നെല്ല് പുല്ലുകൊണ്ട് പൊതികെട്ടിയാണ് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നത്. 'തൊള്ളു' കെട്ടുക എന്നാണു ഇതറിയപ്പെടുന്നത്. മൂന്നു തൊള്ളുകളില്‍ വ്യത്യസ്ത അളവുകളിലാണ് നെല്ല് നിറയ്ക്കുക. മുറുക്കാനുപയോഗിക്കാത്ത 'പഞ്ചകവിളി' വെറ്റിലയാണ് കങ്കാണിക്ക് ഉപയോഗിക്കുന്നത് 1 /2 കുറ്റി നെയ്യ് കിണ്ടിയിലും നിറയ്ക്കുന്നു ഇവയെല്ലാം രയരമംഗലത്ത് സമര്‍പ്പിക്കുന്നു. ഇതില്‍ അടക്ക, വെറ്റില എന്നിവ പ്രത്യേകം കുരുത്തോല കൊണ്ട് മടഞ്ഞുണ്ടാക്കിയ ' പൂക്കൊട്ടയില്‍ കെട്ടിയും നെയ്യ് കിണ്ടിയിലാക്കിയും കരിവെള്ളൂര്‍ ശിവക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നു. ക്ഷേത്രം കഴകക്കാരന്‍, മാരാര്‍ എന്നിവരാണ് കാഴ്ചവസ്തുക്കളുമായി കരിവെള്ളൂരിലേക്ക് പോകുന്നത്. ദേവിയുടെ ഭര്‍തൃസ്ഥാനമാണ് ശിവന്. ഇതോടെ പരപ്പ, ചെറുനിലം, കാനം-കരക്കേരു, നഞ്ചല്‍, മടിവയല്‍ എന്നീ വയലുകളില്‍ കൊയ്ത്തു തുടങ്ങും. കൊയ്യാന്‍ വയലുകള്‍ കുറവെങ്കിലും ഈ അനുഷ്ഠാനം മുറതെറ്റാതെ നടക്കുന്നു.
   
    കാവല്‍ക്കാരെ കുറിച്ചറിയാന്‍ വായിക്കുക 'ചൂട്ടുവെട്ടം'
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
    ഫോട്ടോ : ഭാഗ്യനാഥ്
.



dd


.....................................

.. ..