മയ്യിച്ച -വെങ്ങാട്ട് വയല്‍ക്കര ഭഗവതി ക്ഷേത്രം പാട്ടുത്സവം തുടങ്ങി
5 years ago ..
ചെറുവത്തൂര്‍:; മയ്യിച്ച -വെങ്ങാട്ട് വയല്‍ക്കര ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് തുടക്കമായി. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്നതോടെയാണ് ഡിസംബര്‍ 9 വരെ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവത്തിന് തുടക്കമായത്. പാട്ടുത്സവ ഭാഗമായി എല്ലാ ദിവസവും രാത്രി ഒന്‍പതു മണിക്ക് എഴുന്നള്ളത്ത് നടക്കും. വാല്യക്കാരുടെ ഉത്സവമായ 6 ന് കാഴ്ച വരവ് നടക്കും. സമാപന ദിവസമായ ഒന്‍പതിന് ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ അന്നദാനം നടക്കും .കളത്തില്‍ അരിയിടല് ചടങ്ങിന് ശേഷം നടക്കുന്ന തേങ്ങയേറ് ,തേങ്ങ പിടിക്കല്‍ ചടങ്ങോടെ പാട്ടുത്സവത്തിന് സമാപനമാകും
.
|