home
Total Visiters: 
തെയ്യപ്പെരുമ
7 years ago ..
ഉത്തരകേരളത്തിലെ അനുഷ്ഠാന കലാരൂപമാണ്‌ തെയ്യം. ഓരോ വര്‍ഷവും തെയ്യക്കാലം തുടങ്ങുക തുലാമാസം പത്തിനാണ്. ഇതിനുമുന്‍പ് ചിലസ്ഥലങ്ങളില്‍ കാര്‍ഷിക തെയ്യങ്ങള്‍ അരങ്ങിലെത്തും. ഈ വര്‍ഷവും കളിയാട്ടക്കാലം ഇങ്ങടുത്തെത്താറായി. തുലാമാസത്തില്‍ ഒറ്റക്കോലമഹോത്സവം നടക്കുന്ന സ്ഥലങ്ങളില്‍ നാള്‍മരം മുറിച്ചു തുടങ്ങി. മഞ്ഞള്‍ക്കുറി വരപ്രസാദമായി നല്‍കി ഭക്തരുടെ സങ്കടങ്ങള്‍ക്ക് അറുതിയേകുന്ന ശക്തിചൈതന്യമാണ് ഓരോതെയ്യവും. ദൈവം എന്ന പദത്തിന്റെ തത്ഭവ രൂപമാണ് തെയ്യം. വിശ്വാസത്തിലപ്പുറം ഗ്രാമീണ ജനതയുടെ ഒത്തുചേരലിന്റെ ഇടം കൂടിയാണ് ഓരോ കളിയാട്ടസ്ഥലവും. തുലാം പിറന്നാല്‍ പിന്നെ തെയ്യാട്ടക്കാര്‍ക്ക് തിരക്കിന്‍റെ ദിനങ്ങളാണ്. കളിയാട്ട സ്ഥാനങ്ങളില്‍ നിന്നും കളിയാട്ടസ്ഥാനങ്ങളിലെക്കുള്ള യാത്ര. ഇത് ഇടവം പാതിയില്‍ നീലേശ്വരം മന്ദന്‍പുറത്ത് കാവില്‍ നടക്കുന്ന കലശോത്സവം വരെ നീളും. പിന്നെ അടുത്ത തുലാമാസം വരെ തെയ്യാട്ടക്കാര്‍ക്ക് വിശ്രമകാലമാണ്.പണ്ടൊക്കെ കടുത്ത വറുതിയുടെ കാലമായിരുന്നു ഇവര്‍ക്കിത്. ഇന്നാസ്ഥിതിക്ക് അല്‍പ്പം മാറ്റം വന്നുകഴിഞ്ഞു.കന്നിമാസം പകുതികഴിഞ്ഞാല്‍ തെയ്യക്കാര്‍ അണിയലങ്ങള്‍ ഒരുക്കി തുടങ്ങും. വരുന്ന തെയ്യാട്ടക്കാലത്തിനായി തെയ്യക്കോപ്പുകള്‍ ഒരുക്കി എടുക്കല്‍ ... ഈ വരുന്ന തെയ്യക്കാലത്തിനായി അണിയലങ്ങള്‍ ഒരുക്കിതുടങ്ങിയിരിക്കുന്നു. (തുടരും ...)
   
    തയ്യാറാക്കിയത്: വിനയന്‍ പിലിക്കോട്
.



dd


.....................................

.. ..