home
Total Visiters: 
വിശ്വാസവഴിയില്‍ കാവടി സഞ്ചാരം
6 years ago ..
ആണ്ടി വേഷം കെട്ടി ഭിക്ഷാടനം നടത്തിയ സുബ്രഹ്മണ്യ സ്മരണയില്‍ കാവടി സംഘങ്ങള്‍ ദേശസഞ്ചാരം തുടങ്ങി. അനുഷ്ഠാനത്തികവോടെയാണ് പഴനി വേലായുധന്‍റെ മുദ്രയണിഞ്ഞ് കാവടിയെടുക്കുന്നത്. ഒറ്റക്കാവടി, വട്ടക്കാവടി, പാല്‍ക്കാവടി എന്നിങ്ങനെ വ്യത്യസ്തതരം കാവടികളുണ്ട്. കാവി വസ്ത്രവും രുദ്രാക്ഷ മാലയുമണിഞ്ഞ്, വേലും പീലിത്തണ്ടും, ഭസ്മത്താലവുമേന്തി ശംഖുനാദവും മുഴക്കിയാണ് ഒറ്റക്കാവടിയും, വട്ടക്കാവടിയും എത്തുക. പാല്‍ക്കാവടി ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇരു വശങ്ങളിലും ചങ്ങലയില്‍ തൂക്കിയിട്ട ഓട്ടുമുരുടകളുള്ള കാവടിത്തണ്ടും ചുമലിലേന്തി വാദ്യമേളങ്ങളോടെയാണ് പാല്‍ക്കാവടി എത്തുന്നത്. യാത്രയ്ക്കിടയില്‍ ചില വീടുകളില്‍ കാവടിപൂജയും നടത്താറുണ്ട്‌. രാത്രി സമയത്താണ് പൂജ നടക്കുക. സുബ്രഹ്മണ്യന്‍ കോവിലുകളില്‍ നടക്കുന്ന ആണ്ടിയൂട്ട്‌ ഉത്സവത്തിന് ശേഷമാണ് കാവടി സംഘങ്ങള്‍ പഴനിയിലേക്ക് യാത്ര തിരിക്കുക.
   
    ഫോട്ടോ: ജിജോ പിലിക്കോട്
.



dd


.....................................

.. ..