home
Total Visiters: 
തോറ്റംപാട്ടുകള്‍ (തെയ്യപ്പെരുമ -3 )
6 years ago ..
തിടങ്ങല്‍(തുടങ്ങല്‍ ), തോറ്റം, തെയ്യം എന്നിങ്ങനെ മൂന്ന് രൂപങ്ങളിലാണ് തെയ്യം പരിപൂര്‍ത്തി പ്രാപിക്കുന്നത്. ഇതില്‍ തെയ്യത്തിന്‍റെ പുരാവൃത്തം പാടുകയാണ് തോറ്റംപാട്ടിലൂടെ. തോറ്റുക എന്നാല്‍ പാടിയുണര്‍ത്തുക എന്നര്‍ത്ഥം. തെയ്യക്കോലം കെട്ടിയാടുന്നതിനു മുന്നോടിയായി തോറ്റമോ, വെള്ളാട്ടമോ കെട്ടിയാടും. കോലക്കാരന്‍ (തെയ്യം കെട്ടുന്നയാള്‍)തന്നെയാണ് തോറ്റമോ, വെള്ളാട്ടമോ കെട്ടുക. മിക്കവാറും തെയ്യത്തിന് തലേദിവസമായിരിക്കും ഇത്. തോറ്റത്തില്‍ തെയ്യക്കാരന്‍ ലഘുവായതോതില്‍ വേഷങ്ങള്‍ അണിയുകയും. ചെണ്ടകൊട്ടിപാടുകയും ചെയ്യും. തോറ്റം പാട്ടിന്‍റെ അവസാനം ഉറഞ്ഞാട്ടവും നടക്കും. കോലക്കാരനോപ്പം മറ്റു തെയ്യക്കാരും തോറ്റംപാട്ട് പാടും. അമ്മദൈവങ്ങള്‍ക്കെല്ലാം തോറ്റങ്ങളുണ്ട്‌. പ്രാദേശീകഭേദമുള്ള തോറ്റംപാട്ടുകള്‍ കേരള ഭാഷാഗാനങ്ങളാകുന്നു. ഓരോ തെയ്യത്തിന്റെ തോറ്റം പാട്ടും അതാതിന്‍റെ പുരാവൃത്തവുമായി ബന്ധപ്പെട്ടതായിരികും.
   
    എല്ലാ തെയ്യങ്ങള്‍ക്കും തോറ്റം പതിവില്ല. ഇത്തരം തെയ്യങ്ങള്‍ക്ക് വെള്ളാട്ടമുണ്ടാകും. തോറ്റത്തില്‍ നിന്നും വ്യത്യസ്തമായി മുഖത്തെഴുതി അണിയലങ്ങള്‍ അണിഞ്ഞാണ് വെള്ളാട്ടമെത്തുക. ശിരസ്സില്‍ തൊപ്പിമുടി ധരിച്ചിരിക്കും. മുഖത്തെഴുതി ദേഹത്ത് അരിച്ചാന്തണിയും. എന്നാല്‍ ദേഹത്ത് ഉന്നം ഒട്ടിച്ചു വയ്ക്കുന്ന വെള്ളാട്ടങ്ങളുമുണ്ട്. പുലി ദൈവങ്ങളുടെ വെള്ളാട്ടം ഈ ഉന്നം വെള്ളാട്ടമാണ്. പിലിക്കോട് പ്രദേശത്ത്‌ ചന്തേര കുനുത്തൂര്‍മാടം പുലിയൂര്‍ കാളിക്ഷേത്രം ,കരക്കക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ മൂവാണ്ട് കളിയാട്ടത്തിന് ഉന്നം വെള്ളാട്ടങ്ങള്‍ കാണാം. പുരുഷതെയ്യങ്ങള്‍ക്കേറെയും വെള്ളാട്ടമാണ്. ചടുലനടനമാണ് വെള്ളാട്ടങ്ങളുടെത്‌. (തുടരും )
.



dd


.....................................

.. ..