home
Total Visiters: 
സ്വയംതൊഴില്‍ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
5 years ago ..

   
   
    കാലിക്കടവ്; സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും തീയ്യ, വാണിയ, മണിയാണി, ശാലിയ വിഭാഗങ്ങളില്‍ നിന്ന് സ്വയംതൊഴില്‍ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ചെറുകിട വ്യാപാരാവശ്യത്തിനും ഹോട്ടല്‍, ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങിയ മേഖലകളിലും ഓട്ടോറിക്ഷ മുതലായവയ്ക്കും വായ്പ ലഭിക്കും. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 81000 രൂപയ്ക്ക് താഴെയും, നഗരപ്രദേശങ്ങളില്‍ 103000 രൂപയ്ക്ക് താഴെയും പ്രായം 18നും 55നും ഇടയിലും ആയിരിക്കണം ആറ് ശതമാനം പലിശ നിരക്കില്‍ മതിയായ സ്വത്ത് ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥകളില്‍ ഒരു ലക്ഷം രൂപവരെ വായ്പ ലഭിക്കും. ഓട്ടോറിക്ഷയ്ക്ക് ഒബിസി വിഭാഗങ്ങള്‍ക്കു 95 ശതമാനം അനുവദിക്കും. ഒരു ലക്ഷത്തിനു മുകളിലുളള വായ്പകള്‍ക്കും മറ്റ് വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കാസര്‍കോട് എം ജി റോഡിലുളള ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994-227060.
.



dd


.....................................

.. ..