home
Total Visiters: 
കോലത്തുനാട്ടില്‍ ഇനി തെയ്യക്കാലം
7 years ago ..
കാലിക്കടവ്: നാട്ടരങ്ങില്‍ അണിയലങ്ങള്‍ കലമ്പുന്ന മറ്റൊരു തെയ്യക്കാലത്തിന്റെ വരവിളിയറിയിച്ചു കൊണ്ട് വീണ്ടുമൊരു തുലാപ്പത്ത്. ആരാധനാ മൂര്‍ത്തികളായ പരദൈവങ്ങള്‍ പഥിതന്‍റെ കണ്ണീരൊപ്പാന്‍ വ്യാഴാഴ്ച മുതല്‍ നാടിറങ്ങും.നാടും നഗരവും നിറഞ്ഞു പൊലിയാന്‍ ഇഷ്ടദേവതാ പ്രീതി ലക്ഷ്യമിട്ട് പൌരാണിക മനുഷ്യന്‍ കണ്ടെത്തിയ വേറിട്ട വഴിയാണ് തെയ്യാട്ടം. ആചാരവും, അനുഷ്ഠാനവും, വിശ്വാസവും ഇഴചേരുന്ന തെയ്യാട്ടം പഴയ കോലത്തുനാട്ടിലും അള്ളടനാട്ടിലും ഗ്രാമീണ ജീവിതത്തെ പൊലിപ്പിച്ചു നിര്‍ത്തിയ പ്രേരകഘടകങ്ങളില്‍ അഗ്രിമ സ്ഥാനത്താണ്. സംഘകാലത്തോളം പഴക്കമുള്ള തെയ്യാട്ടത്തെ പുതിയ രൂപവും, ഭാവവും നല്‍കിയാണ്‌ ദൈവതിരുവരങ്ങില്‍ അവതരിപ്പിക്കുന്നത്‌. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവില്‍ കളിയാട്ടം തുടങ്ങുന്ന തുലാം പത്തിനാണ് ഉത്തരമലബാറില്‍ തെയ്യക്കാലം തുടങ്ങുന്നത്. തടിയന്‍ കൊവ്വല്‍ കാലിച്ചോന്‍ തെയ്യം, എളമ്പച്ചി നങ്ങാട്ട് ഭൈരവന്‍, അങ്കക്കുളങ്ങര ഭഗവതി, പുത്തിലോട്ടു ആണ്ടാളില്‍ മൂവര്‍ദൈവം, രയരമംഗലം കോട്ടത്ത് ഊര്‍പ്പഴശിയും, വേട്ടക്കൊരുമകനും, കേട്ടിയാടുന്നതോടെ തെയ്യങ്ങള്‍ ഉത്തര കേരളത്തിലെ മനോഹര കാഴ്ചകളാകും.
   
    വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാത്ത തെയ്യം സക്രിയമാകണമെങ്കില്‍ നാട്ടരങ്ങില്‍ ജീവന്‍ തുടിക്കുന ശില്പഭംഗിയോടെ കോലങ്ങള്‍ അവതരിക്കണം. ചെലവേറുമെങ്കിലും കുടുംബ വഴിയായി കിട്ടിയ ആചാരത്തെ സാധനതെറ്റാതെ കൊണ്ട് നടക്കാന്‍ തന്നെയാണ്. തെയ്യക്കാരായ എല്ലാ സമുദായങ്ങളും ശ്രമിക്കുന്നത്. അണിയലങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ അവതാര മൂര്‍ത്തികളായി ദൈവത്തറകളില്‍ തെയ്യക്കാര്‍ ഉറഞ്ഞാടും.
   
    തയ്യാറാക്കിയത് :ബാലന്‍
   
    ഫോട്ടോ :ശരത്ത് പുത്തിലോട്ട്
.



dd


.....................................

.. ..