home
Total Visiters: 
മത്സ്യത്തൊഴിലാളി ഭവന പദ്ധതി അപേക്ഷ ക്ഷണിച്ചു
4 years ago ..

    ചെറുവത്തൂര്‍ ; ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഭവന പദ്ധതിക്കായി ജില്ലയിലെ 18 നും 60 നും ഇടയില്‍ പ്രായമുളള അംഗീകൃത സജീവ മത്സ്യത്തൊഴിലാളികളില്‍ നിന്നും , സജീവ മത്സ്യത്തൊഴിലാളികളുടെ വിധവകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുളളവരും വിവാഹിതരും കുടുംബം പുലര്‍ത്തുന്നവരും സ്വന്തമായി വീടില്ലാത്തവരുമായിരിക്കണം. അപേക്ഷ ഫോറം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും കാസര്‍കോട്, കുമ്പള, ചെറുവത്തൂര്‍ മത്സ്യഭവുകളിലും സൌജ്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ് 31 വൈകീട്ട് 3 മണിക്കകം ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0467-2202537.
.



dd


.....................................

.. ..