home
Total Visiters: 
രാമായണ പാരായണം കഴിഞ്ഞു;ഇനി കൃഷ്ണപ്പാട്ട്
4 years ago ..

    കാലിക്കടവ്:''ഇന്ദിര തന്നുടെ പുഞ്ചിരിയായൊരു ചന്ദ്രിക മെയ്യില്‍ പരക്കയാലെ
    പാലാഴി വെള്ളത്തില്‍ മുങ്ങി നിന്നീടുന്ന നീലാഭമായൊരു ശൈലം പോലെ .........
    ചിങ്ങമാസം വന്നതോടെ ആലാപന ഭംഗിയോടെ ഹൈന്ദവ ഭവനങ്ങളിലും,ക്ഷേത്രങ്ങളിലും ഇനി കൃഷ്ണപ്പാട്ടിന്‍റെ ഈണമുയരും. കൃഷ്ണ ഭഗവാന്‍റെ അവതാര ലീലകള്‍ പാടിപ്പുകഴ്ത്തുകയാണ് കൃഷ്ണപ്പാട്ടിലൂടെ. കര്‍ക്കടകത്തിലെ രാമായണം സന്ധ്യാസമയങ്ങളില്‍ ആണെങ്കില്‍ പ്രഭാതങ്ങളിലാണ് കൃഷ്ണപ്പാട്ട് പാരായണം.മലയാളത്തിലെ ഉത്തമകാവ്യങ്ങളില്‍ വച്ച് എല്ലാം കൊണ്ടും അദ്വിതീയ സ്ഥാനമാണ് ചെറുശ്ശേരി നമ്പൂതിരിയാല്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന കൃഷ്ണപ്പാട്ടിനുള്ളത്. ഭാഷയിലെ ഭക്തി കാവ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൃഷ്ണപ്പാട്ട് ഒരു കാലത്ത് ഒട്ടുമിക്ക പാരായണം ചെയ്തിരുന്നു.പിലിക്കോട് ഗ്രാമത്തില്‍ പലവീടുകളിലും,ചില ക്ഷേത്രങ്ങളിലും ഇപ്പോഴും പതിവ് തെറ്റിക്കാതെ കൃഷ്ണലീലകള്‍ പാടിപ്പുകഴ്ത്തുന്നു. ചിങ്ങമാസം മുഴുവനും ഈ പാരായണം തുടരുന്നു.
.



dd


.....................................

.. ..