home
Total Visiters: 
റെഡ് സ്റ്റാര്‍ രജതജൂബിലി ആഘോഷം 19 ന് തുടങ്ങും
4 years ago ..

    കാലിക്കടവ്; പിലിക്കോട് കണ്ണങ്കൈ റെഡ്സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് രജതജൂബിലി ആഘോഷങ്ങള്‍ ജനുവരി 19 ന് തുടങ്ങും. വൈകീട്ട് അഞ്ചിന് സി പി എം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വൈകീട്ട് നാലിന് പിലിക്കോട് ഗവ;യു പി സ്കൂള്‍ പരിസരത്ത് നിന്നും വിളംബര ഘോഷയാത്ര നടക്കും. രാത്രി എട്ടിന് നാടന്‍ കലാമേളയും അരങ്ങേറും. ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ ഭാഗമായി കാരണവര്‍ കൂട്ടായ്മ ,കര്‍ഷക കൂട്ടായ്മ, യുവജന കൂട്ടായ്മ ,പൂരക്കളി സെമിനാര്‍, ഫുട്ബോള്‍ മത്സരം, കബഡി ,ഷട്ടില്‍ ,ക്രിക്കറ്റ് ,കാരംസ് മത്സരങ്ങള്‍,തെരുവ് നാടക മത്സരം തുടങ്ങിയ പരിപാടികള്‍ നടക്കും
.



dd


.....................................

.. ..