home
Total Visiters: 
മണല്‍ക്ഷാമം ; സിഐടിയു വില്ലേജ് ഓഫീസ് ഉപരോധിച്ചു
5 years ago ..

    കാലിക്കടവ്: ജില്ലയിലെ മണല്‍ക്ഷാമം പരിഹരിക്കുക, ഇ- മണല്‍ സംവിധാനം പുനഃസ്ഥാപിക്കുക, ഉപയോക്താക്കള്‍ക്ക് യഥാസമയം മണല്‍ലഭ്യത ഉറപ്പുവരുത്തുക, കടവുകളിലെ മണല്‍വാരല്‍ നിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിഐടിയു നേതൃത്വത്തില്‍ ജില്ലയില്‍ 41 വില്ലേജ് ഓഫീസുകള്‍ ഉപരോധിച്ചു . നിര്‍മാണ മേഖലയിലും അനുബന്ധ തൊഴില്‍ മേഖലയിലുമുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ജില്ലയുടെ സാമ്പത്തിക ഘടന തകര്‍ച്ചയിലേക്കെത്തിച്ചിരിക്കുന്ന സാമൂഹ്യപ്രശ്നം പരിഹരിക്കുന്നതിനുമായി സിഐടിയു നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ഉപരോധം. പിലിക്കോട് വില്ലേജ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ടി വി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം വി ചന്ദ്രന്‍, വി വി നാരായണന്‍, കുഞ്ഞികൃഷ്ണന്‍, ടി വി വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ: അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..