home
Total Visiters: 
സത്യസന്ധത കാട്ടിയ പത്മനാഭനെ അനുമോദിക്കും
5 years ago ..

    കാലിക്കടവ്: ഫോണില്‍ വിളിച്ചേല്‍പ്പിച്ച ലോട്ടറി ടിക്കറ്റില്‍ 25 ലക്ഷത്തിന്റെ ഭാഗ്യം എത്തിയപ്പോള്‍ അത് അര്‍ഹതപ്പെട്ട കൈകളിലേക്ക് കൈമാറി സത്യസന്ധത കാട്ടിയ ലോട്ടറി വില്‍പ്പനക്കാരന്‍ പിലിക്കോടെ കെ വി പത്മനാഭനെ പുരോഗമന കലാസാഹിത്യ സംഘം അനുമോദിക്കും. മേയ് ഒന്നിന് വൈകുന്നേരം ചെറുവത്തൂര്‍ ഹൈലൈന്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങ്‌ വാസുചോറോട് ഉദ്ഘാടനം ചെയ്യും . ജില്ലാ സഹകരണ ബാങ്ക് സീതാംഗോളി ശാഖയിലെ ജീവനക്കാരനായ ജനാര്‍ദനനാണ് പത്മനാഭന്റെ സത്യസന്ധതയില്‍ 25 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ചത് . രാവിലെ ജോലിക്ക് പോകുമ്പോള്‍ കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടു സെറ്റ് ടിക്കറ്റ് എടുത്തുവയ്ക്കാന്‍ പത്മനാഭനോട് ആവശ്യപ്പെട്ടു. ഫലം വന്നപ്പോള്‍ 25 ലക്ഷം അടിച്ചത് ജനാര്‍ദനനായി മാറ്റിവച്ച ടിക്കറ്റുകളില്‍ ഒന്നില്‍. ഇത് സ്വന്തമാക്കാതെ പത്മനാഭന്‍ ഉടന്‍ തന്നെ ജനാര്‍ദനനെ സമ്മാനം ലഭിച്ച വിവരം അറിയിച്ചു. പിലിക്കോട് തെരു സോമേശ്വരി ക്ഷേത്ര സന്നിധിയില്‍ വച്ച് ഈ ടിക്കറ്റ് ജനാര്‍ദനന് കൈമാറുകയും ചെയ്തു. അനുമോദനയോഗത്തിനൊപ്പം ജെബിയാര്‍ ചെറുവത്തൂരിന്റെ വ്യാപാരി എന്ന പുസ്തകത്തെ കുറിച്ച് ചര്‍ച്ചയും നടക്കും
    ഫോട്ടോയില്‍ പത്മനാഭന്‍ വലത്ത്
.



dd


.....................................

.. ..