home
Total Visiters: 
കരക്കക്കാവ് കളിയാട്ടം;തൊഴുതുവരവ് നാലിന്
5 years ago ..

    കാലിക്കടവ്: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വന്നെത്തുന്ന പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. മേയ് നാലിന് വൈകീട്ട് ആറിന് മാടായിക്കാവില്‍ നിന്നുള്ള തൊഴുതുവരവ് നടക്കും. അഞ്ചിന് രാവിലെ 11 മണിക്ക് ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളിക്കും. 11.30 ന് പിലിക്കോട് വടക്കേം വാതില്‍ക്കലില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും. മേയ് എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാന ആരാധനാ മൂര്‍ത്തിയായ കരക്കയില്‍ ഭഗവതിയുടെ തിരുമുടി ഉയരും. കളിയാട്ട ഭാഗമായി വിവിധ കാലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മേയ് അഞ്ചിന് വൈകീട്ട് 5.30 ന് വനിതാകമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ 150 പേര്‍ അണിനിരക്കുന്ന തിരുവാതിര അരങ്ങേറും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം നടക്കും. രാത്രി പത്തിന് ഡാന്‍സ് ഷോയും, തുടര്‍ന്ന് നാട്ടറിവ് പാട്ടുകളും അരങ്ങേറും. മേയ് ആറിന് രാത്രി പത്തിന് മെഗാഷോ ഗാനമേള അരങ്ങേറും. ഏഴിന് വടക്കേം വാതില്‍ക്കലില്‍ നിന്നുള്ള വര്‍ണ്ണശബളമായ കാഴ്ച. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടക്കും
.



dd


.....................................

.. ..