home
Total Visiters: 
കാലിക്കടവ് സെവന്‍സില്‍ ഇന്ന് ( 2-5-14) ഫൈനല്‍
5 years ago ..

    കാലിക്കടവ്: രണ്ടാഴ്ചക്കാലമായി കാലിക്കടവില്‍ കാല്‍പ്പന്ത്‌ കളിയുടെ ആവേശം നിറച്ച അഖിലേന്ത്യാ സെവന്‍സിന് വെള്ളിയാഴ്ച സമാപനം . പഞ്ചായത്ത് മൈതാനിയില്‍ വെറ്ററന്‍സ് കാലിക്കടവും മാണിയാട്ട് ഫുട്ബോള്‍ ക്ലബ്ബും ആതിഥ്യമരുളിയ ഫുട്ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോരാട്ടത്തില്‍ എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍ ടൌണ്‍ ടീം തൃക്കരിപ്പൂരിനെ നേരിടും. വൈകുന്നേരം ഏഴുമണിക്കാണ് മത്സരം. ജയബേക്കറി തൃശൂരിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ടൌണ്‍ ടീം തൃക്കരിപ്പൂര്‍ ഫൈനലില്‍ എത്തിയത്. സൂപ്പര്‍ സോക്കര്‍ ബീച്ചാരക്കടവിനെ പരാജയപ്പെടുത്തിയായിരുന്നു എം ആര്‍ സി എഫ് സി എടാട്ടുമ്മലിന്റെ ഫൈനല്‍ പ്രവേശം . ഒന്നിനെതിരെ മൂന്ന്‍ ഗോളുകള്‍ക്കായിരുന്നു വിജയം. ഇരുടീമുകള്‍ക്കും വേണ്ടി പ്രമുഖ താരങ്ങള്‍ തന്നെ ഫൈനല്‍ മത്സരത്തില്‍ കളത്തിലിറങ്ങും. വിജയികള്‍ക്ക് വി കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫി, എം ആര്‍ സി കൃഷ്ണന്‍ മെമ്മോറിയല്‍ ട്രോഫി എന്നിവയും വെള്ളാട്ട് എം കെ കുഞ്ഞിരാമന്റെ സ്മരണയ്ക്കും, ചന്തേര കെ സുകുമാരന്‍ മാസ്റ്ററുടെ സ്മരണയ്ക്കുമായി ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകളും ലഭിക്കും. ഫുട്ബോള്‍ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന ലാഭം പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം
.



dd


.....................................

.. ..