home
Total Visiters: 
കുട്ടി പോലീസ് അവധിക്കാലക്യാമ്പ് അഞ്ചു വരെ
5 years ago ..
കുട്ടി പോലീസ് അവധിക്കാലക്യാമ്പ്
    Posted on: 03 May 2014
    അഞ്ചു വരെ
   
    കാലിക്കടവ് : സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല അവധിക്കാലക്യാമ്പ് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നാം ദിനത്തിലേക്ക്. ജില്ലയിലെ 11 വിദ്യാലയങ്ങളില്‍നിന്നുള്ള 418 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മേയ് അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പ് കണ്ണൂര്‍ റേഞ്ച് ഐ.ജി. സുരേഷ് രാജ് പുരോഹിത് ഉദ്ഘാടനം ചെയ്തു.
    ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അധ്യക്ഷതവഹിച്ചു. പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍, ജോയിന്റ് ആര്‍.ടി.ഒ. പ്രകാശ് ബാബു, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.പ്രദീപ്കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.രാഘവന്‍, പടന്ന ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.വി.മുഹമ്മദ് അസ്ലം, കെ.കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. ഡിവൈ.എസ്.പി. കെ.വി.രഘുരാമന്‍ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് പി.പി.കുണാകരന്‍ നന്ദിയും പറഞ്ഞു.
    ജില്ലയില്‍ സ്റ്റുഡന്റ് പോലീസ് സംവിധാനമുള്ള 15 വിദ്യാലയങ്ങളില്‍ സീനിയര്‍ ബാച്ച് പ്രവര്‍ത്തിക്കുന്ന 11 സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വിവിധ ക്ലാസുകള്‍, പ്രശസ്തരുമായുള്ള അഭിമുഖം, പരേഡ് പരിശീലനം തുടങ്ങിയവയാണ് ക്യാമ്പില്‍ നടക്കുന്നത്.അഞ്ചിന് പാസ്സിംഗ് ഔട്ട്‌ പരേഡ് നടക്കും



dd


.....................................

.. ..