home
Total Visiters: 
ട്രാഫിക് ബോധവല്‍ക്കരണവുമായി കുട്ടിപ്പോലീസ്
5 years ago ..
കാലിക്കടവ്: റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷ അവബോധ പരിപാടിയുമായി സ്റ്റുഡന്‍സ് പോലിസ് കേഡറ്റുകള്‍ രംഗത്ത്. കാലിക്കടവില്‍ വാഹന യാത്രക്കാര്‍ക്കെല്ലാം കുട്ടിപ്പോലിസുകാര്‍ റോഡ് സുരക്ഷാ സന്ദേശങ്ങള്‍ പകര്‍ന്ന് നല്‍കി. ഉദിനൂരില്‍ നടന്നു വരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ ക്യാമ്പിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പില്‍ നിന്നുള്ള അന്‍പത് കുട്ടിപ്പോലീസുകാരാണ് ബോധവത്കരണ പരിപാടിക്ക് എത്തിയത്. ഹെല്‍മെറ്റ് ധരിച്ച് മാത്രം ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുക, സീറ്റ് ബെല്‍റ്റ് ധരിച്ച് വാഹനം ഓടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക, റോഡിലൂടെ വലതു വശം ചേര്‍ന്ന് നടക്കുക, സീബ്രാ ലൈനില്‍ കൂടി മാത്രം റോഡ് മുറിച്ചു കടക്കുക തുടങ്ങിയ സന്ദേശങ്ങളാണ് കുട്ടികള്‍ യാത്രക്കാരില്‍ എത്തിക്കുന്നത്.
.



dd


.....................................

.. ..