home
Total Visiters: 
മട്ടലായിയില്‍ വാഹനാപകടം ;രണ്ടുപേര്‍ക്ക് പരിക്ക്
5 years ago ..
കാലിക്കടവ്: ദേശീയ പാതയില്‍ പിലിക്കോട് മട്ടലായിയില്‍ കെ എസ് ആര്‍ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ പിലിക്കോട് പടുവളത്തിലെ കെ ശശി. ഓട്ടോ യാത്രക്കാരി കമലാക്ഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകുന്നേരം അഞ്ച് മണിയോടെ മട്ടലായി പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു രണ്ടു വാഹനങ്ങളും. പരിക്കേറ്റ ശശിയെ മംഗലാപുരം ആശുപത്രിയിലും, കമലാക്ഷിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
    ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപമുണ്ടായ മറ്റൊരു അപകടത്തില്‍ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവിടെ കാറുമായി കൂട്ടിയിടിച്ച ഓട്ടോ തലകീഴായി മറിയുകയായിരുന്നു
    ഫോട്ടോ 1 -മട്ടലായിയില്‍ ഉണ്ടായ അപകടം
    ഫോട്ടോ 2-ചെക്ക്പോസ്റ്റിനു സമീപം തലകീഴായി മറിഞ്ഞ റിക്ഷ



dd


.....................................

.. ..