home
Total Visiters: 
വസന്തത്തിന്റെ കനല്‍ വഴികളില്‍ പാക്കനാറില്‍ പ്രദര്‍ശനം തുടങ്ങി
5 years ago ..
കാലിക്കടവ്; പി കൃഷ്ണപിള്ളയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച സിനിമ വസന്തത്തിന്റെ കനല്‍ വഴികളില്‍ വ്യാഴാഴ്ചയാണ് വീണ്ടും പ്രദര്‍ശനത്തിനെത്തി. ജില്ലയില്‍ ചെറുവത്തൂര്‍ പാക്കനാറിലും , കാഞ്ഞങ്ങാട് വിനായകയിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് . മാര്‍ച്ച് 14ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന പാക്കനാര്‍ തീയ്യറ്ററില്‍ എത്തി. എല്ലാ സുഖ സൌകര്യങ്ങളിലും അഭിരമിക്കുന്ന ന്യൂ ജനറേഷന് കേരളത്തിന്റെയും, ഇന്ത്യയുടെയും പൂര്‍വ്വകാലം പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു ചലച്ചിത്ര സംരംഭത്തിന് താന്‍ മുതിര്‍ന്നതെന്ന് അനില്‍ വി നാഗേന്ദ്രന്‍ പോസ്റ്റ്‌ പെട്ടിയോടു പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ശ്രമം ഈ ചിത്രത്തിനു പിറകിലുണ്ട്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി ഈ ചിത്രത്തെ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.



dd


.....................................

.. ..