home
Total Visiters: 
പരിഷത്ത് നാടകയാത്ര സമാപനം ഇന്ന് കരപ്പാത്ത്
5 years ago ..

    കാലിക്കടവ്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച വരുമൊരു കാലം- നാടകയാത്ര ഇന്ന് (4-5-14) പിലിക്കോട് കരപ്പാത്ത് സമാപിക്കും. വൈകീട്ട് ആറിന് കലാജാഥ കരപ്പാത്തെത്തും. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം ഉല്‍പാദന- വിതരണ രംഗങ്ങളിലെയും കയറ്റുമതി- ഇറക്കുമതി നയങ്ങളിലെയും അശാസ്ത്രീയത കൊണ്ടുണ്ടായ ശാപമാണെന്ന് വിളിച്ചു പറയുന്ന നാടകം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സാധനവില വാണംപോലെ കേറികേറി മേലോട്ട്, സാധാരണ ജനജീവിതമിങ്ങനെ താളംതെറ്റി താഴോട്ട്, ഭാരതത്തിലെ പൗരന്മാര്‍ക്ക് ദുരിതംകൊണ്ടാറാട്ട്, വിവരമില്ലാത്തോര്‍ നാടുഭരിക്കുന്നതാപത്തല്ലേ, നാളെയെങ്കിലുമീയിരുട്ടിനെ നാടുകടത്തൂ.. എന്ന മുല്ലനേഴിയുടെ കവിതയ്ക്ക് രംഗശില്‍പമൊരുക്കിയാണ് നാടകം ആരംഭിക്കുന്നത്. മേലനങ്ങാതെ പണമുണ്ടാക്കാന്‍ ക്വട്ടേഷന്‍- മാഫിയാ സംഘങ്ങളിലേക്ക് എടുത്തുചാടുന്ന പുതുതലമുറ സംസ്കാരത്തെ നാടകം തുറന്നുകാട്ടുന്നു. കേരളത്തില്‍ വംശനാശം സംഭവിക്കുന്ന വിഭാഗം മണ്ണില്‍ പണിയെടുക്കുന്നവരാണെന്ന് സമൂഹത്തോട് സംവദിക്കുന്ന നാടകം വെറിപിടിച്ചവന്റെ കീശയിലേക്ക് നമ്മുടെ ഭൂമി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യുന്ന കാലമാണ് വരാന്‍ പോകുന്നതെന്ന് ഓര്‍മപ്പെടുത്തുന്നു. ഗിരീഷ് ഗ്രാമിക രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ വിജയന്‍ ഇടയിലെക്കാട് (ക്യാപ്റ്റന്‍), ഹാരിസ് നടക്കാവ് (വൈസ് ക്യാപ്റ്റന്‍), പ്രകാശന്‍ കടമ്പൂര്‍, ജനാര്‍ദനന്‍ കാരിയില്‍, ഷൈബു കിഴക്കേമുറി, ഷിബിന്‍ പിലിക്കോട്, ജിതിന്‍ലാല്‍, ലിനി ജനാര്‍ദനന്‍ കിഴക്കേമുറി, ആതിര കാരിയില്‍, പ്രീമിജ കാരിയില്‍, സ്മിത കുഞ്ഞികൃഷ്ണന്‍ മടിക്കൈ എന്നിവര്‍ രംഗത്തെത്തുന്നു.
   
.



dd


.....................................

.. ..