home
Total Visiters: 
കരക്കക്കാവ് കളിയാട്ടം;ഭക്തി നിര്‍ഭരമായി തൊഴുത് വരവ്
5 years ago ..
കാലിക്കടവ്; പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ആരംഭം കുറിച്ച് മാടായിക്കാവില്‍ നിന്നുള്ള തൊഴുതുവരവ് ഭക്തി നിര്‍ഭരമായി. മാടായിക്കാവില്‍ തൊഴുത് ക്ഷേത്രാചാരക്കാരും വാല്യക്കാരും വൈകുന്നേരം ആറുമണിയോടെ ക്ഷേത്രത്തില്‍ എത്തി . അഞ്ചിന് രാവിലെ 11 മണിക്ക് ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളിക്കും. 11.30 ന് പിലിക്കോട് വടക്കേം വാതില്‍ക്കലില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും. വൈകീട്ട് 5.30 ന് വനിതാകമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ 150 പേര്‍ അണിനിരക്കുന്ന തിരുവാതിര അരങ്ങേറും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം നടക്കും.കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യാതിഥിയായിരിക്കും.മുന്‍ വര്‍ഷങ്ങളിലെ ക്ഷേത്ര പ്രവൃത്തിക്കാര്‍, അറുപതു വയസ്സ് കഴിഞ്ഞ പൂരക്കളി കലാകാരന്മാര്‍, യു കെ തമ്പാന്‍ പണിക്കര്‍, കെ ഉഗ്രന്‍ എന്നിവരെ അനുമോദിക്കും
    ഫോട്ടോ:ബാബു രചന
.



dd


.....................................

.. ..