home
Total Visiters: 
പരിഷത്ത് സംസ്ഥാന സമ്മേളനം:വിളംബര ജാഥ നടത്തി
5 years ago ..
കാലിക്കടവ് : മെയ് 9,10,11 തീയതികളില്‍ ഉദിനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ നടത്തി. എടച്ചാക്കൈ എയുപി സ്‌കൂള്‍ പരിസരത്തുനിന്നും ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ജാഥ ഉദിനൂര്‍ സെന്‍ട്രല്‍ വഴി നടക്കാവില്‍ സമാപിച്ചു. കൊടിയും കൊടിക്കൂറയുമേന്തി നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥയില്‍ അണിനിരന്നു. സമ്മേളനത്തോടനുബന്ധിച്ച് ഉല്‍പ്പന പിരിവും ഗൃഹസന്ദര്‍ശനവും നടന്നുവരികയാണ്. മെയ് ഒമ്പതിന് രാവിലെ പത്തിന് അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധാബോല്‍ക്കറിന്റെ പുത്രനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി അംഗവുമായ ഡോ.ഹമീദ് ധാബോല്‍ക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.കെ ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കും. പതിനാല് ജില്ലകളില്‍ നിന്നായി 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും
.



dd


.....................................

.. ..