home
Total Visiters: 
പരിഷത്ത് സമ്മേളനം; പ്രതിനിധികള്‍ക്ക് ചക്കവിഭവങ്ങളും
5 years ago ..

    കാലിക്കടവ്; മെയ് ഒമ്പത് മുതല്‍ ഉദിനൂരില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിലെ വിഭവങ്ങളില്‍ ചക്ക വിഭവങ്ങളുടെ രുചിയും നിറയും. ഇതിനായി നൂറോളം ചക്ക ഭക്ഷണപ്പുരയിലെത്തി. തോരന്‍, കൂട്ടുകറി, പുഴുക്ക് തുടങ്ങി ചക്ക പ്രഥമന്‍വരെയുള്ള വിഭവങ്ങള്‍ ചക്ക ഉപയോഗിച്ച് ഒരുക്കും. പഴുത്ത ചക്കയും പ്രതിനിധികള്‍ക്ക് നല്‍കും. പഴം, വരിക്ക എന്നിവയില്‍പ്പെട്ട ചക്കകള്‍ നീലേശ്വരത്തുനിന്നാണ് എത്തിച്ചത്. വീട്ടുപറമ്പില്‍ പാഴാക്കുന്ന ചക്ക സംരക്ഷിക്കുന്നത് ഭക്ഷ്യസുരക്ഷയുടെ ഭാഗമാണെന്ന തിരിച്ചറിവുകൂടിയാണ് ചക്കയെ വിഭവങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുത്താനുള്ള കാരണം. ചക്കയുടെ വൈവിധ്യവല്‍ക്കരണത്താല്‍ ഭക്ഷ്യമേഖലയിലെ വെല്ലുവിളി പരിഹരിക്കാനുള്ള ശ്രമംകൂടിയാണ് സംഘാടകര്‍ നടത്തുന്നത്്. നീലേശ്വരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് ഉദിനൂരിലെത്തിച്ച ചക്കകള്‍ സംഘാടകസമിതി കണ്‍വീനര്‍ എ എം ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി.



dd


.....................................

.. ..