home
Total Visiters: 
പൈതൃകം നാട്ടുമാവ് പദ്ധതിയുമായി പിലിക്കോട് പഞ്ചായത്ത്
5 years ago ..
കാലിക്കടവ്: വരുന്ന തലമുറയ്ക്ക് നാട്ടുമാമ്പഴങ്ങളുടെ മധുരം പകരാന്‍ പൈതൃകം നാട്ടുമാവ് തോട്ടം പദ്ധതിയുമായി പിലിക്കോട് ഗ്രാമപ്പഞ്ചായത്ത്. മാണിയാട്ടും ഓലാട്ടും പദ്ധതി നടപ്പാക്കും. ആയിരം മാവുകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ 500 ഗ്രാഫ്റ്റ് ചെയ്ത മാവിന്‍തൈകളും 500 നാട്ടുമാവുകളുമാണ് നടുന്നത്. സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സ്വയം സഹായസംഘങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
    മാണിയാട്ട് നടന്ന സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി. ശ്രീധരന്‍ പദ്ധതി വിശദീകരിച്ചു. കൃഷിവകുപ്പ്, വനം വകുപ്പ്, സോയില്‍ കണ്‍സര്‍വേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഇ.പി.രാജ്‌മോഹന്‍, പി.വി. സുരേന്ദ്രന്‍, അബ്ദുള്‍ സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു. അസി. കൃഷി ഓഫീസര്‍ വി.വി.രാമചന്ദ്രന്‍ സ്വാഗതവും വി.മാധവി നന്ദിയും പറഞ്ഞു. പി.പി.നാരായണന്‍ (ചെയ.), കെ.ടി.ശിവദാസന്‍ (കണ്‍.) എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചു.
    ഫോട്ടോ കടപ്പാട്:സഹദേവന്‍ മാണിയാട്ട്
.



dd


.....................................

.. ..