home
Total Visiters: 
ചന്തേര അടിപ്പാത: മണ്ണ് പരിശോധന തുടങ്ങി
5 years ago ..

   
    കാലിക്കടവ്: ചന്തേര റെയില്‍വേ അടിപ്പാത നിര്‍മാണത്തിന് നടപടികള്‍ പുരോഗമിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധന തുടങ്ങി. കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എന്‍ജിനിയറിങ് വിഭാഗമാണ് മണ്ണ് പരിശോധന നടത്തുന്നത് . ഈറോഡിലെ സ്വകാര്യ കമ്പനിയായ ജന്‍പാലാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.48 കോടി രൂപ ആറുമാസം മുമ്പ് റെയില്‍വേക്ക് കൈമാറി. പി കരുണാകരന്‍ എംപിയുടെ ഇടപെടലിന്റെ ഭാഗമായാണ് അടിപ്പാതക്ക്് അനുമതി ലഭിച്ചത്. മൂന്ന് മീറ്റര്‍ വീതിയില്‍ 2.7 മീറ്റര്‍ ഉയരമുള്ള അടിപ്പാതയിലൂടെ ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാവും. പിലിക്കോട് പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലുള്ളവരുടെ വര്‍ഷങ്ങളായുള്ള മുറവിളിക്കാണ് അടിപ്പാത നിര്‍മാണത്തോടെ പരിഹാരമാവുക. ഇവിടുത്തുകാര്‍ക്ക് ദേശീയപാതയുമായി ബന്ധപ്പെടാന്‍ ആറുകിലോമീറ്റര്‍ ചുറ്റണം. പഞ്ചായത്ത് ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്താനും അടിപ്പാത നിര്‍മാണത്തോടെ എളുപ്പമാകും. അടുത്തയാഴ്ച പ്രവൃത്തി ആരംഭിക്കും. കാലവര്‍ഷത്തിന് മുമ്പായി കോണ്‍ക്രീറ്റ് സ്ലാബ് പൂര്‍ത്തിയാക്കി ഡിസംബറില്‍ തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ
.



dd


.....................................

.. ..