home
Total Visiters: 
കരക്കയില്‍ ഭഗവതിയുടെ തിരുമുടിയുയര്‍ന്നു; ഭക്തര്‍ക്ക് ദര്‍ശന സായൂജ്യം
5 years ago ..
കാലിക്കടവ്; പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്തിലെ മൂവാണ്ട് കളിയാട്ട മഹോത്സവത്തില്‍ ഭക്തര്‍ക്ക് ദര്‍ശന സായൂജ്യം പകര്‍ന്ന് കരക്കയില്‍ ഭഗവതിയുടെ തിരുമുടി ഉയര്‍ന്നു. ഉച്ചയ്ക്ക് മൂന്നരയോടെയാണ് കരക്കയില്‍ ഭഗവതി അരങ്ങിലെത്തിയത്. തെയ്യങ്ങളെ ദര്‍ശിക്കാന്‍ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്ര സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ മുതല്‍ അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ടി, പുലിയൂര് കാളി, പുള്ളിക്കരിങ്കാളി, വിഷ്ണുമൂര്‍ത്തി,പടവീരന്‍ എന്നീ തെയ്യക്കോലങ്ങളും അരങ്ങിലെത്തി. അന്നദാനവും ഉണ്ടായി
.



dd


.....................................

.. ..