home
Total Visiters: 
സമ്മേളന നഗരിയില്‍ തെയ്യക്കാഴ്ചകളൊരുക്കി അനില്‍ മണിയറ
5 years ago ..
കാലിക്കടവ്: കാസര്‍ഗോഡ്‌ ജില്ലയിലെ കലാ -സാംസ്കാരിക പാരമ്പര്യം മറ്റുജില്ലകളില്‍ നിന്നെത്തിയ സമ്മേളന പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉദിനൂരില്‍ പരിഷത്ത് സംസ്ഥാന സമ്മേളന നഗരിയില്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. പതിനേഴുവര്‍ഷക്കാലം കളിയാട്ടസ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ചെറുവത്തൂര്‍ വി വി നഗറിലെ അനില്‍ മണിയറ പകര്‍ത്തിയ തെയ്യങ്ങളുടെ ഫോട്ടോകള്‍ നിരവധിപേരെ ആകര്‍ഷിക്കുന്നു.അപൂര്‍വങ്ങളായ തെയ്യങ്ങളുടെത് ഉള്‍പ്പെടെ ഏതാണ്ട് ഇരുന്നൂറോളം തെയ്യങ്ങളുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. . ദേവക്കൂത്ത്, ബാലി, കരുവാള്‍, വൈരജാതന്‍ തിറ, രണ ദൈവങ്ങളായ വീര ചാമുണ്ഡി, രക്ത ചാമുണ്ഡി, ചുടല ഭദ്ര, മാതൃ ദേവതകളായ കവടിങ്ങാനത്ത് രക്‌തേശ്വരി, മുച്ചിലോട്ട് ഭഗവതി, അങ്കക്കുളങ്ങര ഭഗവതി, കടാങ്കോട്ട് മാക്കം തുടങ്ങിയ തെയ്യങ്ങളുടെ ഫോട്ടോകള്‍ ഉത്തരമലബാറിലെ അനുഷ്ടാന പാരമ്പര്യത്തിന്റെ മികവുറ്റ കാഴ്ച്ചകളാകുന്നു. ഫിലിം ക്യാമറ ഉപയോഗിച്ചാണ് പെരിയ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ അനില്‍ തെയ്യങ്ങളുടെ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ഇരുപത്തിരണ്ടാം വയസ്സിലാണ് ഇദ്ദേഹം തെയ്യക്കാഴ്ചകള്‍ തേടിയിറങ്ങിയത്. പകര്‍ത്തിയ ചിത്രങ്ങള്‍ ആയിരത്തില്‍ അധികം വരും. ഈ ചിത്രങ്ങള്‍ക്കൊപ്പം തെയ്യങ്ങളുടെ ഐതീഹ്യവും, അനുഷ്ടാനങ്ങളും വ്യക്തമാക്കുന്ന ആല്‍ബവും അനില്‍ കാഴ്ചക്കാര്‍ക്കായി ഒരുക്കിവച്ചിട്ടുണ്ട്. വൈരജാതന്‍ തെയ്യത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ അണിയറയിലാണ് അനില്‍ മണിയറ ഇപ്പോള്‍
.



dd


.....................................

.. ..