home
Total Visiters: 
പരിഷത്ത് സംസ്ഥാന സമ്മേളനം നാളെ സമാപിക്കും;ശശിധരന്‍ പിള്ളയും, ശ്രീനിവാസനും ഭാരവാഹിത്വം തുടരും
5 years ago ..
കാലിക്കടവ് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റായി ഡോ. എന്‍ കെ ശശിധരന്‍ പിള്ളയെയും, ജനറൽ സെക്രട്ടറിയായി വി വി ശ്രീനിവാസനെയും വീണ്ടും തിരഞ്ഞെടുത്തു പി കെ നാരായണന്‍ ട്രഷറര്‍, പി വി ദിവാകരന്‍, കെ വി സാബു, പി േേഗാപകുമാര്‍ സെക്രട്ടറിമാര്‍ എന്നിവരാണ് മറ്റു ഭാരവാഹികൾ . എം കെ പ്രസാദിനെ ശാസ്ത്രഗതിയുടെയും കെ പാപ്പൂട്ടിയെ യുറീക്കയുടെയും ബാലകൃഷ്ണന്‍ ചെറൂപ്പയെ ശാസ്ത്രകേരളത്തിന്റെയും പത്രാധിപരായി തിരഞ്ഞെടുത്തു. വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമം കൊണ്ട് വരണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി അന്ത വിശ്വാസങ്ങള്‍ക്കെതിരെ കരട് പ്രമേയം അവതരിപ്പിച്ചു. ശാസ്ത്ര ബോധവും യുക്തി ചിന്തയും വളര്‍ത്തുന്നതിന് വിപുലമായ ശാസ്ത്ര ബോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ഗ്രന്ഥശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ശാസ്ത്രത്തിന്‍െര്‍ രീതി, യുക്തിചിന്ത എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും സംസ്ഥാന ജില്ലതലങ്ങളില്‍ സംവാദങ്ങളും സംഘടിപ്പിക്കും. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ട് വരേണ്ടത് അനിവാര്യമാണ്. നിയമം കൊണ്ട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും ഈ രംഗത്ത് ഇടപെടല്‍ നടത്തുന്നതിന് സഹായകരമാകും. നിയമസഭയില്‍ നിയമം അവതരിപ്പിച്ച് പാസാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യങ്ങളുമായി പ്രചാരണങ്ങളും പ്രക്ഷോഭങ്ങളിലും അണിചേരാന്‍ കേരളത്തിലെ ജനങ്ങളോടും പ്രസ്ഥാനങ്ങളോടും സമ്മേളനം ആവശ്യപ്പെട്ടു. ജനകീയ മെമ്മോറാണ്ടം ഡോ. കെ എന്‍ ഗണേശും പ്രമേയം കെ പാപ്പൂട്ടിയും അവതരിപ്പിച്ചു. ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഖിലേന്ത്യാ സെക്രട്ടറി ടി ഗംഗാധരനും പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐആര്‍ടിസിയെക്കുറിച്ച് ഡോ. ലളിതാംബികയും സംസാരിച്ചു. കേരളത്തില്‍ സമഗ്ര ഊര്‍ജാസൂത്രണം എന്ന വിഷയത്തില്‍ ഡോ. എം പി പരമേശ്വരന്‍ വിഷയം അവതരിപ്പിച്ചു. പിടിബി സ്മാരക പ്രഭാഷണവും നടത്തി. ഡോ. ടി പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പി കെ രവീന്ദ്രന്‍ സംഘടന രേഖ അവതരിപ്പിച്ചു. ലൂക്ക ഓണ്‍ലൈന്‍ മാസികയുടെയും വെബ്‌സൈറ്ററ്, ഫേസ്ബുക്ക് പേജ് എന്നിവയുടെ പ്രകാശനവും നടന്നു.
    സമ്മേളനം ഞായറാഴ്ച സമാപിക്കും
.



dd


.....................................

.. ..