home
Total Visiters: 
കളഞ്ഞു കിട്ടിയ പണം തിരികെ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവറുടെ സത്യസന്ധത
5 years ago ..
കാലിക്കടവ് : കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ സത്യസന്ധത കാട്ടി. ചന്തേരയിലെ ഇ പി ചന്ദ്രനാണ് ചെറുവത്തൂര്‍ റോഡരികിൽ നിന്നും തുണിയിൽ പൊതിഞ്ഞ പണം കളഞ്ഞു കിട്ടിയത്. ഈ തുക ഇദ്ദേഹം ചന്തേര പോലീസിൽ ഏൽപ്പിച്ചു. പണം ഏതെങ്കിലും തെയ്യം കലാകാരന്റെതാണെന്ന സംശയത്തിൽ നടത്തിയ അന്വേഷണത്തിലാണ് നഷ്ടപ്പെട്ട തുക നീലേശ്വരത്തെ സുരേഷ് ബാബു അഞ്ഞൂറ്റാന്റെതാണെന്ന് കണ്ടെത്തി. നേരത്തെ ഇത് വഴി സുരേഷ് ബാബു അഞ്ഞൂറ്റാൻ കടന്നു പോകുന്നത് മാധ്യമപ്രവർത്തകൻ സുധീരൻ മയ്യിച്ചയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേതുടർന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോഴാണ് പണം അഞ്ഞൂറ്റാന്റെതാണെന്ന് ഉറപ്പിക്കുകയായിരുന്നു . ചന്തേര പോലീസ് സ്റ്റേഷനിൽ എസ് ഐ ചന്ദ്രബാനുവിന്റെ സാന്നിധ്യത്തിൽ പണം ഉടമസ്ഥന് കൈമാറി. ചന്ദ്രന്റെ സത്യസന്ധതയെ എല്ലാവരും അഭിനന്ദിച്ചു
.



dd


.....................................

.. ..