home
Total Visiters: 
മെഡിക്കല്‍ എന്‍ട്രന്‍സില്‍ ജില്ലയില്‍ ഒന്നാമനായി ശ്രീഹരി
5 years ago ..

    ചെറുവത്തൂര്‍: കഠിന പ്രയത്നത്തിലൂടെ മെഡിക്കല്‍ എന്‍ ട്രന്‍സ് നേടിയെടുത്ത മിന്നുന്ന വിജയവുമായി ചെറുവത്തൂര്‍ അമിഞ്ഞിക്കോട്ടെ കെ ശ്രീഹരി ജില്ലയുടെ അഭിമാനമായി. സംസ്ഥാന തലത്തില്‍ അന്‍പത്തിയഞ്ചാം റാങ്ക് ആണ് ഈ മിടുക്കന്‍ സ്വന്തമാക്കിയത്. കര്‍ഷക തൊഴിലാളിയായ പി രാധാകൃഷ്ണന്റെയും, കെ ശാന്തയുടെയും രണ്ടാമത്തെ മകനാണ് ശ്രീഹരി. ഒന്നാം തരം മുതല്‍ സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു പഠനം. കുട്ടമത്ത് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നാണ് ഹയര്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയത്. എന്‍ട്രന്‍സ് പരീക്ഷ പൂര്‍ത്തിയപ്പോള്‍ തന്നെ ആദ്യ നൂറുറാങ്കുകളില്‍ ഒന്ന് ശ്രീഹരി പ്രതീക്ഷിച്ചിരുന്നു. തുടര്‍ പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേരാനാണ് താത്പര്യം. മകന്റെ വിജയത്തില്‍ നിറഞ്ഞ സന്തോഷത്തിലാണ് മാതാപിതാക്കളായ രാധാകൃഷ്ണനും, ശാന്തയും. മികച്ച വിജയത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയ ശ്രീഹരിയെ അഭിനന്ദിക്കാന്‍ നിരവധിപേര്‍ വീട്ടിലെത്തി. ശ്രീരേഷ് സഹോദരനാണ്



dd


.....................................

.. ..