home
Total Visiters: 
കാസര്‍ഗോഡ്‌ ഭൂരിപക്ഷം നിലനിര്‍ത്താനാകാതെ ഇടതുപക്ഷം
5 years ago ..

   
   
    കാലിക്കടവ് : കാസര്‍ഗോഡ്‌ ലോകസഭ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താനാകാതെ ഇടതുപക്ഷം.ഏതാണ്ട് മുപ്പതിനായിരം വോട്ടിനെങ്കിലും ഇത്തവണ പി കരുണാകരന്‍ വിജയിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇടതുകേന്ദ്രങ്ങള്‍. എന്നാല്‍ ഭൂരിപക്ഷം 6986 മാത്രമായി ചുരുങ്ങി. 12,40,463 വോട്ടര്‍മാരുള്ള കാസര്‍കോട് പാര്‍ലമെന്റ്മണ്ഡലത്തില്‍ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചത് 9,73,592 പേരാണ്.ഇതില്‍ 384950 വോട്ടുകള്‍ പി കരുണാകരന്‍ നേടി. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന് 377964 വോട്ടുകളാണ് ലഭിച്ചത്.ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 172823 വോട്ടുകള്‍ നേടി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 11,11,414 വോട്ടുകള്‍ ഉണ്ടായിരുന്നു. സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ എണ്ണം 8,46,321 ആണ്. 76.15 ശതമാനം പോളിങ്. അന്ന് ജയിച്ച എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കരുണാകരന്റെ ഭൂരിപക്ഷം 64,427 ആയിരുന്നു.നേടിയ വോട്ടുകള്‍ 385522 ആയിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ഷാഹിദ കമാലിന് ലഭിച്ചത് 3,21,095 വോട്ടുകള്‍. പോള്‍ ചെയ്തതിന്റെ 37.91 ശതമാനം. മൂന്നാം സ്ഥാനത്തെത്തിയ കെ.സുരേന്ദ്രന് ലഭിച്ചത് 1,25,482 വോട്ടുകള്‍. പോള്‍ചെയ്തതിന്റെ 14.82 ശതമാനം. ഒരു ലക്ഷത്തിലേറെ കന്നിവോട്ടര്‍മാര്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു.എന്നിട്ടും കഴിഞ്ഞ തവണത്തെക്കാള്‍ വെറും 572 വോട്ടിന്റെ വര്‍ധനവ്‌ മാത്രമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്.അതെസമയം യു ഡി എഫിന് 56869 വോട്ടിന്റെ വര്‍ധനവുണ്ടായി. ബി ജെ പി ക്കും വോട്ടുകള്‍ ഗണ്യമായി വര്‍ധിച്ചു.47341 വോട്ടുകള്‍ ബി ജെ പി ക്ക് അധികമായി ലഭിച്ചു. ഇടതുകേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്
.



dd


.....................................

.. ..