home
Total Visiters: 
പി കരുണാകരന്റെ വിജയമുറപ്പിച്ചത് പയ്യന്നൂരും, കല്യാശേരിയും
5 years ago ..

    കാലിക്കടവ്: കാസര്‍ഗോഡ്‌ ലോകസഭ മണ്ഡലത്തില്‍ പി കരുണാകരന്റെ വിജയമുറപ്പിച്ചത് പയ്യന്നൂരും, കല്യാശേരിയും ലഭിച്ച മികച്ച ഭൂരിപക്ഷം. കാസര്‍ഗോഡ്‌,മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് നേടിയ ലീഡ് മറികടക്കുന്നതിന് ഈ രണ്ടു മണ്ഡലങ്ങളും നിര്‍ണ്ണായക പങ്കുവഹിച്ചു. കല്യാശേരിയില്‍ 71205 വോട്ട് പി കരുണാകരന് ലഭിച്ചപ്പോള്‍ സിദ്ദിഖിന് 48423 വോട്ടും, ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 10758 വോട്ടും ലഭിച്ചു. പയ്യന്നൂരില്‍ സിദ്ദിഖിനേക്കാള്‍ 28142 വോട്ടുകള്‍ കരുണാകരന് ലഭിച്ചു. ഇവിടെ ഇടതുസ്ഥാനാര്‍ത്ഥി 75167 വോട്ടുനേടിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി 47025 വോട്ടുകള്‍ നേടി. ബി ജെ പി ക്ക് ലഭിച്ചത് 12878 വോട്ടുകളാണ്. കാഞ്ഞങ്ങാടും ഇടതുപക്ഷം ലീഡ് നേടി. കരുണാകരന്‍ 64669,സിദ്ദിഖ് 56954, സുരേന്ദ്രന്‍ 23578 എന്നിങ്ങനെയാണ് ഇവിടെ നേടിയ വോട്ടുകള്‍. അതെസമയം തൃക്കരിപ്പൂര്‍ നിയസഭ മണ്ഡലത്തില്‍ മികച്ച ലീഡ് നേടാന്‍ പി കരുണാകരന് ആയില്ല. ഇവിടെ 3451 വോട്ടിന്റെ ലീഡ് മാത്രമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 65452 വോട്ടുകള്‍ കരുണാകരന്‍ നേടിയപ്പോള്‍, 62001 വോട്ടുകള്‍ സിദ്ദിഖ് നേടി. ബി ജെ പി ക്ക് 12990 വോട്ടുകള്‍ ലഭിച്ചു. ഉദുമയില്‍ എല്‍ ഡി എഫ് 55456,യു ഡി എഫ് 56291,ബി ജെ പി 24584 എന്നിങ്ങനെയാന്‍ നേടിയ വോട്ടുകള്‍. അതെസമയം കാസര്‍ഗോഡ്‌ എല്‍ ഡി എഫിന് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. 54426 വോട്ടുകള്‍ സിദ്ദിഖ് നേടിയപ്പോള്‍ 41236 വോട്ടുകള്‍ കെ സുരേന്ദ്രന്‍ നേടി. 22827 വോട്ടുകള്‍ മാത്രമാണ് പി കരുണാകാരന് ലഭിച്ചത്. മഞ്ചേശ്വരത്തും എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് മാറി. ഇവിടെ സിദ്ദിഖ് 52459 വോട്ടുകള്‍ നേടി. രണ്ടാം സ്ഥാനത്ത് എത്തിയ കെ സുരേന്ദ്രന് 46631 വോട്ടുകള്‍ ലഭിച്ചു. എല്‍ ഡി എഫിന് 29433 വോട്ടുകള്‍ മാത്രമാണ് ഇവിടെ ലഭിച്ചത്.
.



dd


.....................................

.. ..