home
Total Visiters: 
മണ്ണിലും മനസ്സിലും പച്ചപ്പ്‌ നിറച്ച് റിട്ട:സൈനികന്‍
5 years ago ..
കാലിക്കടവ് : 17 വര്‍ഷത്തെ പട്ടാള ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ കൊടക്കാട് പടിഞ്ഞാറേക്കരയിലെ ബാലന്‍, കാര്‍ഷിക രംഗത്ത് നേട്ടങ്ങള്‍ കൊയ്യുകയാണ്. മണ്ണറിഞ്ഞ് അധ്വാനിച്ച് പൊന്ന് വിളയിക്കുകയാണ് ഇദ്ദേഹം.
    95ലാണ് നായക് പദവിയോടെ പട്ടാളത്തില്‍ നിന്നും ബാലന്‍ വിരമിച്ചത്. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീമേനി ശാഖയില്‍ അക്കൗണ്ടസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു . ജോലിയുടെ ഇടവേളകളിലാണ് ബാലന്‍ കാര്‍ഷിക രംഗത്ത് സജീവമാകുന്നത് . തന്റെ 50 സെന്റ് സ്ഥലത്ത് ബാലന്‍ നട്ടുവളര്‍ത്താത്ത പച്ചക്കറികള്‍ ഇല്ല . അഞ്ചര ക്വിന്റല്‍ കക്കിരി, 400 കെട്ട് ചീര, മൂന്നര ക്വിന്റല്‍ പയര്‍, നാലര ക്വിന്റല്‍ വെള്ളരി. രണ്ടര ക്വിന്റല്‍ കുമ്പളം, ഒരു ക്വിന്റല്‍ കൈയ്പ, രണ്ട് ക്വിന്റല്‍ വെണ്ട തുടങ്ങിയവ ഇത്തവണത്തെ കൃഷിയിലൂടെ വിപണിയില്‍ എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ബാലനും കുടുംബവും. തീര്‍ത്തും ജൈവ രീതി പിന്തുടര്‍ന്നതിനാല്‍ വിളവിന് നല്ല വിലയും ലഭിച്ചിരുന്നു. 50000 രൂപയിലധികമാണ് വെറും മൂന്നുമാസത്തെ അധ്വാനത്തിലൂടെ ഇവര്‍ നേടിയെടുത്തത്. ഇതിന് പുറമെ രണ്ട് ഏക്കര്‍ വയലില്‍നിന്നും 30 ക്വിന്റല്‍ നെല്ലും ജൈവ രീതിയില്‍ ഉല്‍പാദിപ്പിച്ചെടുത്തു.
   
    കൃഷിക്കാവശ്യമായ ജൈവവളവും ഇദ്ദേഹം തന്നെ തയ്യാറാക്കും കര്‍ണാടക, കരിമ്പം ഫാം, കൃഷി ഭവന്‍ എന്നിവമുഖേനയാണ് മുഖ്യമായും വിത്തുകള്‍ ശേഖരിക്കുന്നത്.
    . ഭാര്യ ലീലയും ഭാര്യ മാതാവ് മാധവിയും, മക്കളായ വിഥുനും, വിന്യയും ഇദ്ദേഹത്തിനൊപ്പം കാര്‍ഷിക രംഗത്ത് സജീവമായുണ്ട് . സുഹൃത്തും നാലിലാംകണ്ടം ജിയുപി സ്‌കൂള്‍ അധ്യാപകനുമായ വേണുഗോപാലനും നിര്‍ദ്ദേശങ്ങളും സഹായവുമായി ബാലന് കരുത്തേകുന്നു. ജില്ലയിലെ മികച്ച കൃഷിരീതിക്ക് നബാര്‍ഡിന്റെ ധനസഹായവും, മികച്ച കര്‍ഷകനായിരുന്ന പുന്നക്കോടന്‍ വലിയ കുഞ്ഞമ്പുവിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കര്‍ഷക പുരസ്‌കാരവും ഈ 52 കാരനെ തേടിയെത്തിയിട്ടുണ്ട്. കാര്‍ഷിക രംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം



dd


.....................................

.. ..