home
Total Visiters: 
ഓയില്‍ മില്‍ ജീവനക്കാരന്റെ കൈക്ക് വെട്ടേറ്റു;അന്വേഷണം ഊര്‍ജിതം
5 years ago ..
ചെറുവത്തൂര്‍: ചെറുവത്തൂരില്‍ ഓയില്‍ മില്‍ ജീവനക്കാരന്റെ കൈക്ക് വെട്ടേറ്റു.ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ചെറുവത്തൂര്‍ ഓയില്‍ ഇന്‍ഡസ്ട്രിയസ് ജീവനക്കാരന്‍ ഒഡീഷ സ്വദേശി പ്രശാന്ത് ലാക്കര്‍ക്കാണ് വലതു കൈക്ക് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാള്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാത്രിയില്‍ മില്ലിന്റെ പാക്കിംഗ് സെക്ഷന്‍ കുത്തിത്തുറക്കുന്ന ശബ്ദം കേട്ട് തടയാന്‍ ചെന്നപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് കൈക്ക് വെട്ടി രക്ഷപ്പെട്ടു എന്നാണ് പ്രശാന്ത് പറയുന്നത്. ഇയാള്‍ തന്നെ ഫോണില്‍ വിളിച്ചത് പ്രകാരം മാനേജര്‍ ബിജോയ്‌ പയ്യന്നൂരില്‍ നിന്നും എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . അതെസമയം ഇവിടെയുണ്ടായിരുന്ന സി സി ടി വി യില്‍ അക്രമം നടക്കുന്നതായി കാണാനില്ല .വിരലടയാള വിദഗ്ദരും, ചന്തേര എസ് ഐ ചന്ദ്രബാനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി
.



dd


.....................................

.. ..