home
Total Visiters: 
വനിതാ ജാഗ്രതാ സദസ് സംഘടിപ്പിച്ചു
5 years ago ..

   
    ചെറുവത്തൂര്‍: കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കയ്യൂരില്‍ വനിത ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ഡോ. ടി എന്‍ സീമ എംപി ഉദ്ഘാടനം ചെയ്തു. എം ശാന്ത അധ്യക്ഷയായി. പോര്‍മുഖങ്ങളിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ പത്മാവതി, സ്ത്രീ സുരക്ഷയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സംസ്ഥാന സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ അഡ്വ. ആലീസ് കൃഷ്ണന്‍, സഹകരണ പ്രസ്ഥാനവും സ്ത്രീകളും എന്ന വിഷയത്തില്‍ സംസ്ഥാന വനിത ഫെഡ് ഡയറക്ടര്‍ വി പി ജാനകി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. കെ വിജയകുമാരി സ്വാഗതവും എം സുലേഖ നന്ദിയും പറഞ്ഞു.
.



dd


.....................................

.. ..