home
Total Visiters: 
മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തിപ്പെടുന്നു
5 years ago ..

    കാലിക്കടവ്: മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ ചന്തേരയില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ടവര്‍ നിര്‍മ്മിക്കുന്നത്. ടവര്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ കഴിഞ്ഞ വെള്ളിയാഴ്ച നിര്‍മ്മാണ പ്രവൃത്തി തടഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സുധീര്‍ മാസ്റ്റര്‍ തൈക്കടപ്പുറം ഉദ്ഘാടനം ചെയ്തു. ഒരു കാരണവശാലും ഈ പ്രദേശത്ത് ടവര്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് . ഓം പ്രകാശ് കണ്‍വീനറും, എം എം ലക്ഷ്മി ചെയര്‍ പെഴ്സനുമായി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു



dd


.....................................

.. ..