home
Total Visiters: 
സദ്ഭാവനാദിനം ആചരിച്ചു
5 years ago ..

   
   
    പിലിക്കോട്: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സദ്ഭാവനാദിനമായി ആചരിച്ചു. കാലിക്കടവ് ടൗണില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് ടി.വി.കൃഷ്ണന്‍, എ.വി.കുഞ്ഞിക്കൃഷ്ണന്‍, എം.വി.ശരത്ചന്ദ്രന്‍, കെഎം.വിജയന്‍, നവീന്‍ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
    യൂത്ത് കോണ്‍ഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി ജില്ലാ ആസ്​പത്രിയുമായി സഹകരിച്ച് രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പും രക്തദാനസേനാ രൂപവത്കരണവും സംഘടിപ്പിച്ചു. ടി.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.റിജേഷ് അധ്യക്ഷതവഹിച്ചു. എം.വി.ശരത് ചന്ദ്രന്‍, എം.ബിജു, എ.വി.കുഞ്ഞിക്കൃഷ്ണന്‍, കെ.വി.ദാമോദരന്‍, കെ.എം.വിജയന്‍, നവീന്‍ ബാബു എന്നിവര്‍ സംസാരിച്ചു.
.



dd


.....................................

.. ..