home
Total Visiters: 
വാര്‍ത്തകളുടെ വര്‍ത്തമാനവുമായി 'വര്‍ത്തമാനം' നൂറാം വേദിയില്‍
5 years ago ..

    കാലിക്കടവ് : ഉദയാ കൊടക്കാടിന്‍റെ 'വര്‍ത്തമാനം'തെരുവ് നാടകം നൂറാം വേദിയിലേക്ക്. ഞായറാഴ്ച രാത്രി ഏഴിന് കാഞ്ഞങ്ങാട് വേലേശരത്താണ് നൂറാമത് വേദി.വാര്‍ത്തകള്‍ പോലും കച്ചവടവല്‍ക്കരിക്കുന്ന പുതിയ കാലത്തിന്‍റെ ആകുലതകള്‍ പങ്ക് വയ്ക്കുന്നതാണ് നാടകം. സാധാരണക്കാരന്‍റെ യുക്തി ചിന്തകളെ പോലും ചോദ്യം ചെയ്ത് കൊണ്ട് ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില വാര്‍ത്തകള്‍ പൊതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ‍ നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുകയാണ് ഈ നാടകത്തിലൂടെ . വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നുപോകുമ്പോഴുള്ള ഉത്ക്കണ്ഠകള്‍ കൂടി ഈ നാടകത്തിലൂടെ പങ്കുവയ്ക്കപ്പെടുന്നു. പുതിയ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ സദാചാര പോലീസ് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നത്തിലൂന്നിയാണ് നാടകം വികസിക്കുന്നത്. നിഷ്‌കളങ്കനും അപകര്‍ഷതാ ബോധവുമുള്ള കുഞ്ഞാരന്‍ എന്ന നാട്ടുമ്പുറത്തുകാരന്‍റെ ജിവിതം ഭ്രാന്തമായി മാറുകയും ആ ഭ്രാന്ത് ദൃശ്യമാധ്യമങ്ങള്‍ ഏറ്റെടുക്കകയും ചെയ്യുന്നു. തുടര്‍ന്ന് സ്വന്തം അസ്തിത്വം തേടി അയാള്‍ തെരുവില്‍ അലയുമ്പോള്‍, പ്രതികരിക്കാന്‍ കഴിയാത്തവരുടെ നിലവിളിയായി അയാള്‍ പ്രതീകവല്‍ക്കരിക്കപ്പെടുന്നു.
    കുചേലന്റെ കുട,അപ്പൂപ്പന്‍ താടി,കാത്തിരിപ്പിനൊടുവില്‍,എന്നി നാടകങ്ങള്‍ക്ക് ശേഷം ഉദയാ കൊടക്കാട് രംഗത്തെത്തിക്കുന്ന നാടകമാണ് വര്‍ത്തമാനം
    .രചന സംവിധാനം-അനില്‍ നടക്കാവ്
    സുരേഷ്ബാബു,പ്രകാശന്‍,മനോഹരന്‍,പവിത്രന്‍,വിജയന്‍,പപ്പന്‍,വിനോദ്,രമേശന്‍,പ്രകാശന്‍,ബിജു എന്നിവര്‍ വേഷമിടുന്നു.
    ഉദയായുടെ പുതിയ നാടകമായ അടുക്കളയില്‍നിന്ന് എന്ന തെരുവുനാടകവും ഈ വര്‍ഷം വേദികളില്‍ സക്രിയമാണ്.
.



dd


.....................................

.. ..