home
Total Visiters: 
ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
5 years ago ..

    കാലിക്കടവ്;ദേശീയ പാതയിൽ ഞാണങ്കൈയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ക്ലായിക്കോട് വെള്ളാട്ട് സ്വദേശിയും, കാലിക്കടവിലെ വെൽഡിംഗ് തൊഴിലാളിയുമായ എന പുരുഷോത്തമനാണ്(38 ) മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. പരേതനായ അപ്പൂട്ടിയുടെയും, കമലാക്ഷിയുടെയും മകനാണ്. ഭാര്യ -ബീന (പിലിക്കോട് വയൽ )
    മക്കൾ -സിദ്ധാർഥ്‌,സ്നേഹ.
    കൂടെയുണ്ടായിരുന്ന എ പ്രതീഷിനെ പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    പുരുഷോത്തമന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു. കാലിക്കടവ് ചെറുവത്തൂർ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചു. നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു
.



dd


.....................................

.. ..